Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഗർഭിണിയായ ഭാര്യയുടെ ചിതയിൽ ചാടി; നാട്ടുകാർ കിണഞ്ഞ് രക്ഷിച്ചു; പൊള്ളലേറ്റ ശരീരവുമായി കിണറ്റിൽ ചാടി ജീവനൊടുക്കി

23 JUNE 2020 04:52 PM IST
മലയാളി വാര്‍ത്ത

തൻറെ പ്രിയതമ മരിച്ചതിന്റെ ദുഃഖം താങ്ങാനായില്ല.  പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി. മഹാരാഷ്ട്ര ചന്ദ്രപൂരിലാണ് ഈ സംഭവം നടന്നത്. ആദ്യം ഭാര്യയുടെ ചിതയിലായിരുന്നു ഇവർ ചാടിയത്. എന്നാൽ ഉടൻ തന്നെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി. ഇതിന് പിന്നാലെ കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു . മഹാരാഷ്ട്ര ചന്ദ്രപുര്‍ സ്വദേശിയായ കിഷോര്‍ ഗാട്ടിയാണ് ഭാര്യ മരിച്ചതിന് പിന്നാലെ കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. തിങ്കളാഴ്ച വൈകീട്ട് ബംഗ്രാം തലോദി ഗ്രാമത്തിലായിരുന്നു ഈ ദാരുണമായ് കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് . കിഷോറിന്റെ ഭാര്യ രുചിതയെ ഞായറാഴ്ച സ്വന്തം വീടിനടുത്ത കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മൂന്ന് മാസം ഗര്‍ഭിണിയായ രുചിത ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് തിങ്കളാഴ്ച സമീപത്തെ ശ്മശാനത്തില്‍ രുചിതയുടെ ചിതയ്ക്ക് തീകൊളുത്തിയതിന് പിന്നാലെയാണ് കിഷോർ ചിതയിലേക്ക് ചാടി മരിക്കാന്‍ ശ്രമിച്ചത്. ചിതയില്‍നിന്ന് ബന്ധുക്കള്‍ ചേര്‍ന്ന് കിഷോറിനെ രക്ഷപ്പെടുത്തിയെങ്കിലും ഇയാള്‍ വീണ്ടും ആത്മഹത്യാശ്രമം നടത്തുകയായിരുന്നു.

ശ്മശാനത്തില്‍നിന്ന് മടങ്ങുമ്പോള്‍ സമീപത്തെ കിണറില്‍ ചാടിയാണ് കിഷോര്‍ ജീവനൊടുക്കിയത്.  കയര്‍ ഇട്ടുനല്‍കിയെങ്കിലും രക്ഷപ്പെടാന്‍ കൂട്ടാക്കാതിരുന്ന കിഷോര്‍ മുങ്ങിമരിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കിഷോറും രുചിതയും വിവാഹിതരായത്. മൂന്ന് മാസം ഗര്‍ബിണിയായിരുന്ന രുചിത അമ്മയ്ക്ക് സുഖമില്ലെന്ന് അറിഞ്ഞതിനാലാണ് നാല് ദിവസം മുമ്പ് സ്വന്തം വീട്ടിലേക്ക് പോയത്. എന്നാല്‍ ഞായറാഴ്ച വീട്ടിലെത്തിയ കിഷോര്‍ രുചിതയെ കാണാനില്ലെന്ന വാര്‍ത്തയായിരുന്നു കേട്ടത്. തുടര്‍ന്ന് സമീപത്തെ ഒരു കിണറ്റില്‍ രുചിതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രുചിതയുടെ ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. രണ്ടാമത്തെ സംഭവത്തില്‍ അപകടമരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. രുചിതയുടെ ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. ഈ സാഹചര്യത്തിൽ എന്തുകൊണ്ടാണ് കിഷോറും ആത്മഹത്യ ചെയ്തത് എന്ന കാര്യം സംശയമാണ്.

 

ഗർഭിണിയായ ഭാര്യ രുചിതയുടെ മരണം കിഷോറിന് സഹിക്കാനായില്ല എന്നും അതിന്റെ മനോവേദന കൊണ്ടാണ് ആ മരണത്തിന് പിന്നാലെ തന്നെ ജീവനൊടുക്കിയതും എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എന്നാൽ എന്ത് കൊണ്ടാണ് രുചിത ആത്മഹത്യ ചെയ്തത് എന്ന കാര്യം വ്യക്തമല്ല. കിഷോർ ചിതയിൽ ചാടിയപ്പോൾ തന്നെ നാട്ടുകാർ കിണഞ്ഞ് പരിശ്രമിച്ചായിരുന്നു രക്ഷിച്ചത്. കണ്ട് നിന്നവർ കിഷോറിനെ ചിതയിൽ നിന്ന് കുത്തി താഴേയിട്ടായിരുന്നു ഒരു ജീവൻ രക്ഷിക്കാൻ ശ്രമിച്ചത്. എന്നാൽ ദേഹമാസകലം പൊള്ളലേറ്റ കിഷോർ തൊട്ടടുത്തുള്ള കിണറ്റിൽ ചാടി മരിക്കുകയായിരുന്നു .. മാർച്ച് 19നായിരുന്നു കിഷോറിൻെറയും രുചിതയുടെയും വിവാഹം നടന്നത്. വിവാഹബന്ധങ്ങൾക്ക് ഒരു വിലയും കല്പിക്കാത്ത ഇക്കാലത്ത് സ്നേഹത്തിന്റെ അടർത്തിക്കളയാനാവാത്ത ബന്ധങ്ങളുടെ കണ്ണികളായി ഇവർ മാറിയെന്ന്‌ പറയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (5 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (21 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (49 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

Malayali Vartha Recommends