Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ; വിട്ടുവീഴ്ചയില്ലെന്ന് മോദി സര്‍ക്കാര്‍; ഇരുരാജ്യങ്ങളുടേയും സൈനികരെ പിന്‍വലിക്കാന്‍ സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി

23 JUNE 2020 07:38 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ അതിര്‍ത്തി പ്രശ്‌നത്തില്‍ എല്ലാ അവകാശവാദങ്ങളും ഉപേക്ഷിച്ച് പിന്നോട്ട് ഇറങ്ങി ചൈന. നിലവില്‍ തര്‍ക്കമുള്ള മേഖലകളില്‍ നിന്നും ഇരുരാജ്യങ്ങളുടേയും സൈനികരെ പിന്‍വലിക്കാന്‍ സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ചൈന ആദ്യം പിന്നോട്ട് ഇറങ്ങണമെന്നാണ് ഇന്ത്യ മുന്നോട്ട് വെച്ച ആവശ്യം.

നേരത്തെ ജൂണ്‍ ആറിന് നടന്ന കമാന്‍ഡിംഗ് ഓഫീസര്‍മാരുടെ ചര്‍ച്ചയില്‍ തര്‍ക്കമേഖലയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍, ചൈന ഈ ധാരണ ലംഘിച്ചുവെന്ന് ഇന്ത്യ വ്യക്തമാക്കി. തുടര്‍ന്നാണ് ഗല്‍വാന്‍ താഴ്‌വരയില്‍ സംഘര്‍ഷം ഉണ്ടായത്. അതിനാല്‍ ചൈന സൈന്യം ആദ്യം പിന്‍വാങ്ങണമെന്നാണ് ഇന്ത്യ ചര്‍ച്ചയില്‍ നിലപാട് എടുത്തത്. ചൈനയുടെ പിന്‍വാങ്ങുന്നതിനൊപ്പം ഇന്ത്യന്‍ കരസേനയും പിന്‍വാങ്ങുമെന്ന് കമാന്‍ഡര്‍മാര്‍ യോഗത്തില്‍ അറിയിച്ചു.
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ കനത്ത തിരിച്ചടിയില്‍ തങ്ങള്‍ക്ക് വലിയ നാശനഷ്ടമുണ്ടായതായി ചൈന സമ്മതിച്ചിരുന്നു. തങ്ങളുടെ കമാന്‍ഡിങ് ഓഫീസര്‍ കൊല്ലപ്പെട്ടതായി ചൈനീസ് സൈനിക അധികൃതര്‍, ഏറ്റുമുട്ടല്‍ നടന്ന് ഒരാഴ്ചക്കു ശേഷം സൈനിക തല ചര്‍ച്ചകളില്‍ സമ്മതിച്ചത്. അതിനിടെ, കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം സംബന്ധിച്ച് ഇന്ത്യ കള്ളം പറയുകയാണെന്നും ഇരുപതോളം സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും വലതുപക്ഷ പാര്‍ട്ടിയെ സന്തോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ഇങ്ങനെ പറയുന്നതെന്നും ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസും പറഞ്ഞു.
തങ്ങളുടെ 20 ഓളം സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന ഇതിലൂടെ പരോക്ഷമായി സമ്മതിച്ചിരിക്കുകയാണ്.കേണല്‍ അടക്കം തങ്ങളുടെ 20 സൈനികര്‍ വീരമൃത്യു വരിച്ച കാര്യം അന്നുതന്നെ ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. കമാന്‍ഡര്‍ അടക്കം ചൈനയുടെ നാല്‍പ്പതിലേറെ സൈനികര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നെങ്കിലും ചൈന മൗനം പാലിക്കുകയായിരുന്നു. തങ്ങള്‍ക്ക് വലിയ നഷ്ടമില്ലെന്ന് വരുത്താനായിരുന്നു ശ്രമം. എന്നാല്‍ അത് പാളിയതോടെയാണ് ചൈന ആള്‍നാശം സമ്മതിച്ചത്. കൊല്ലപ്പെട്ടത് ഇരുപതോളം സൈനികര്‍ മാത്രമാണ്. ഇക്കാര്യം പുറത്തുവിട്ടാല്‍ ഇന്ത്യന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദമുണ്ടാകും.
വീണ്ടുമൊരു സംഘര്‍ഷം ഒഴിവാക്കാനാണ് തങ്ങള്‍ ഇക്കാര്യം ഇതുവരെ പുറത്തുവിടാതിരുന്നത്. തങ്ങള്‍ക്കുള്ളതിനേക്കാള്‍ നഷ്ടം ചൈനയ്ക്കുണ്ടായി എന്ന് പ്രചരിപ്പിച്ചാണ് ഇന്ത്യക്കാരെ സര്‍ക്കാര്‍ പ്രീതിപ്പെടുത്തുന്നതെന്നാണ് ഗ്ലോബല്‍ ടൈംസ് പറയുന്നത്. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 40 ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിങ് വെളിപ്പെടുത്തിയത്. 35 ചൈനീസ് ഭടന്മമാര്‍ കൊല്ലപ്പെട്ടുവെന്നാണ് അമേരിക്ക പറഞ്ഞിരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (6 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (22 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (50 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

Malayali Vartha Recommends