ചായയില്‍ മധുരം കുറഞ്ഞുപോയതിന് ഗര്‍ഭിണിയായ ഭാര്യയോട് ഭര്‍ത്താവ് ചെയ്തത്?

ചായയില്‍ മധുരം കുറഞ്ഞുപോയതിന് ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് ലഖിംപുര്‍ഖേരി ബര്‍ബാര്‍ സ്വദേശിയായ രേണുദേവി(35)യാണ് മരിച്ചത് . തിങ്കളാഴ്ച രാവിലെ 5.30 ഓടെ ഗര്‍ഭിണിയായ രേണുദേവി ഭര്‍ത്താവായ ബബ്ലു കുമാറിന് ചായ നല്‍കിയിരുന്നു. എന്നാല്‍ ചായയില്‍ മധുരം കുറഞ്ഞതിന് ബബ്ലു ഭാര്യയുമായി വഴക്കിട്ടു . ഇതിനിടെ കത്തി കൊണ്ട് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മാതാപിതാക്കളുടെ ബഹളം കേട്ടാണ് മൂന്നു മക്കളും ഉണര്‍ന്നത് . ബഹളം കേട്ട് അടുക്കളയിലേക്ക് ഓടിയെത്തിയ മക്കള്‍ കണ്ടത് ചോരയില്‍ കുളിച്ചുകിടക്കുന്ന അമ്മയെയാണ് .സംഭവത്തില്‍ ബബ്ലുവിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു. കൊല്ലാന്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു . സംഭവത്തില്‍ പോലീസ് കുട്ടികളുടെയും മൊഴി രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha

























