Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കൊലപ്പെടുത്തിയ കണക്കുകൾ ഇന്ത്യ നൽകിയത് വ്യാജവാര്‍ത്തയെന്ന് ചൈന; കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്നും ഘട്ടംഘട്ടമായി സേന പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയായി

23 JUNE 2020 09:14 PM IST
മലയാളി വാര്‍ത്ത

കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്നും ഘട്ടംഘട്ടമായി സേന പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയായി. സേനാ വിന്യാസം നേരിട്ട് വിലയിരുത്താന്‍ കരസേന മേധാവി ലഡാക്കിലെത്തി. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ 40 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യ, ചൈന തര്‍ക്കത്തില്‍ ബാഹ്യഇടപെടല്‍ ആവശ്യമില്ലെന്ന് റഷ്യ പറഞ്ഞു.

ഇന്ത്യ – ചൈന കോര്‍ കമാന്‍ഡര്‍മാര്‍ ഇന്നലെ നടത്തിയ പതിനൊന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ച തികച്ചും സൗഹാര്‍ദപരവും ക്രിയാത്മകവുമായിരുന്നുവെന്ന് സേന വൃത്തങ്ങള്‍ പ്രതികരിച്ചു. പാംഗോങ്ങിലെയും ഗല്‍വാനിലെയും സംഘര്‍ഷമേഖലകളില്‍ നിന്ന് സേന പിന്മാറ്റത്തിനുള്ള നടപടികള്‍ ചര്‍ച്ചയായി. കൂടുതല്‍ സംഘര്‍ഷങ്ങള്‍ പാടില്ലെന്ന ധാരണയിലെത്തി. ചര്‍ച്ചകള്‍ തുടരും. ഏപ്രിലിലെ അവസ്ഥയിലേയ്ക്ക് അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ മാറണമെന്ന് ഇന്ത്യ കര്‍ശന നിലപാടെടുത്തു. ഈ മാസം ആറിന് കോര്‍ കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ചയിലും സമാധാന ധാരണ രൂപപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലംഘിച്ചായിരുന്നു 15ന് ചൈനയുടെ അക്രമം. അതിനാല്‍ ചൈന ധാരണകള്‍ പാലിക്കാതെ ഇന്ത്യ സന്നാഹങ്ങള്‍ പിന്‍വലിക്കില്ല. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ഇല്ലാതാക്കുമെന്ന് ചൈനീസ് വിദേശകാര്യ‌മന്ത്രാലയം പ്രതികരിച്ചു. രാജ്യാന്തര നിയമങ്ങളും ധാരണകളും എല്ലാവരും പാലിക്കണമെന്ന് ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യമന്ത്രിതല ചര്‍ച്ചയില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ആവശ്യപ്പെട്ടു.

കിഴക്കന്‍ ലഡാക്കിലെ സേനാ വിന്യാസം, ചൈനയുമായുള്ള ചര്‍ച്ചകളുടെ പുരോഗതി എന്നിവ കരസേന മേധാവി ജനറല്‍ എം.എം നരവനെ വിലയിരുത്തും. ചൈനയുടെ ആക്രമണത്തില്‍ പരുക്കേറ്റ സൈനികരെ സന്ദര്‍ശിക്കും. ചൈന അതിര്‍ത്തിയിലെ 32 റോഡുകളുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ച യോഗത്തില്‍ തീരുമാനമായി.

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ നിലവില്‍ തര്‍ക്കമുള്ള മേഖലകളില്‍ നിന്നും ഇരുരാജ്യങ്ങളുടേയും സൈനികരെ പിന്‍വലിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഗല്‍വാന്‍ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ശേഷം ആദ്യമായി ഇന്ത്യന്‍ ചൈനീസ് സൈന്യങ്ങളുടെ കോര്‍പ്സ് കമാന്‍ഡര്‍മാര്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നടപടി. സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായതെന്നാണ് റിപ്പോര്‍ട്ട്. ചുഷുലുല്‍ അതിര്‍ത്തിയിലെ മോള്‍ഡോയില്‍ ഇരു സൈനിക കമാന്‍ഡര്‍മാരും തമ്മില്‍ നടന്ന കൂടിക്കാഴ്ച പത്തു മണിക്കൂറോളം നീണ്ടു നിന്നിരുന്നു.

ചര്‍ച്ചകള്‍ ക്രിയാത്മകവും സൗഹാര്‍ദ്ദപരവുമായ അന്തരീക്ഷത്തിലാണ് നടന്നതെന്നും ഇരുപക്ഷവും അഭിപ്രായ സമന്വയത്തിലെത്തിയെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കിഴക്കന്‍ ലഡാക്കിലെ മുഴുവന്‍ സംഘര്‍ഷമേഖലകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്ന കാര്യം ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തെന്നും ഇക്കാര്യത്തില്‍ പരസ്പരം വിശ്വാസത്തിലെടുത്ത് മുന്നോട്ട് നീങ്ങാന്‍ ധാരണയായെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയെ പ്രതിനിധീകരിച്ച്‌ 14 കോര്‍പ്സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങ്, ചൈനയ്ക്കു വേണ്ടി സൗത്ത് സിന്‍ജിയാങ് മിലിട്ടറി ഡിസ്ട്രിക്‌ട് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലിയു ലിന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (എല്‍‌എസി) സംഘര്‍ഷാവസ്ഥ കുറയ്ക്കുന്നതിനുള്ള മാര്‍ഗരേഖ ചര്‍ച്ച ചെയ്യുന്നതിനായി രണ്ട് കമാന്‍ഡര്‍മാരും ജൂണ്‍ 6 ന് ആദ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഗല്‍വാന്‍ ഏറ്റുമുട്ടലിനു ശേഷം സാഹചര്യങ്ങള്‍ മാറുകയായിരുന്നു.

16 ബിഹാര്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ബി.സന്തോഷ് ബാബു ഉള്‍പ്പെടെ 20 സൈനികരുടെ മരണത്തിനിടയാക്കിയ ഏറ്റുമുട്ടലിനു ശേഷം മേഖലയില്‍ വലിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. ഗല്‍വാന്‍ താഴ്‌വരയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് സൈനികരുടെ മരണത്തിലേക്ക് നയിച്ച സംഘര്‍ഷങ്ങളുണ്ടായത്. അഞ്ച് പതിറ്റാണ്ടിലധികം നീണ്ട കാലയളവിനിടെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇതാദ്യമായാണ് സ്ഥിതിഗതികള്‍ ഇത്രയും വഷളാവുന്നത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (11 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (39 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends