കൊവിഡിന് മരുന്ന്; പതഞ്ജലി ഗ്രൂപ്പിനോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി

കൊവിഡ് രോഗത്തിനുള്ള ആയുര്‍വേദ മരുന്ന് തങ്ങള്‍ നിര്‍മിച്ചുവെന്നു അവകാശപ്പെട്ട പതഞ്ജലി ഗ്രൂപ്പിനോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. പതഞ്ജലി സ്ഥാപകനും യോഗാചാര്യനും വ്യവസായിയുമായ ബാബ രാംദേവ് 'കൊറോണില്‍ സ്വാസാരി' എന്ന മരുന്നുമായി രംഗത്തെത്തിയത്.. രോഗികളില്‍ മരുന്നിന്റെ പരീക്ഷണം 100 ശതമാനം വിജയമായിരുന്നെന്നും പതഞ്ജലി പറയുന്നുണ്ട്. രാജ്യത്തുടനീളം 280 രോഗികളിലാണ് മരുന്ന് പരീക്ഷച്ചതെന്ന് ഹരിദ്വാറിലെ പതഞ്ജലിയുടെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാംദേവ് അവകാശപ്പെട്ടിരുന്നു. മരുന്ന് കഴിച്ച രോഗികളില്‍ 69 ശതമാനവും മൂന്ന് ദിവസംകൊണ്ട് സുഖപ്പെട്ടു. മരുന്നുകഴിച്ചാല്‍ ഒരാഴ്ചകൊണ്ട് 100 ശതമാനം രോഗമുക്തി നേടാമെന്നും അദ്ദേഹം പറയുന്നു.
ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയൂര്‍വേദിക്സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മാണം. ഹരിദ്വാറിലെ പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്ന് കമ്ബനി അവകാശപ്പെടുന്നു.
https://www.facebook.com/Malayalivartha

























