ചൈനയ്ക്ക് ചുറ്റും നിരീക്ഷണം വര്‍ധിപ്പിച്ച് ഇന്ത്യ.... ഈസ്റ്റ് ലഡാക്കിലെ നാല് പോയിന്റുകളില്‍ സാങ്കേതിക ഡ്രോണ്‍ നിരീക്ഷണം വര്‍ദ്ധിപ്പിച്ചു, ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇന്തോ-ടിബറ്റന്‍ ബോര്‍ഡറില്‍ ഇന്ത്യ കൂടുതല്‍ സൈന്യത്തിനെ വിന്യസിച്ചതിന് പിന്നാലെയാണ് ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയത്

ചൈനയ്ക്ക് ചുറ്റും നിരീക്ഷണം വര്‍ധിപ്പിച്ച് ഇന്ത്യ. നിരീക്ഷണത്തിന് ഹെറോണ്‍ ഡ്രോണുകള്‍. ഈസ്റ്റ് ലഡാക്കിലെ നാല് പോയിന്റുകളില്‍ സാങ്കേതിക ഡ്രോണ്‍ നിരീക്ഷണം വര്‍ദ്ധിപ്പിച്ചു. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇന്തോ-ടിബറ്റന്‍ ബോര്‍ഡറില്‍ ഇന്ത്യ കൂടുതല്‍ സൈന്യത്തിനെ വിന്യസിച്ചതിന് പിന്നാലെയാണ് ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയത്.
അതിനുശേഷം ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ അതിര്‍ത്തി പ്രശ്നത്തില്‍ എല്ലാ അവകാശവാദങ്ങളും ഉപേക്ഷിച്ച് പിന്നോട്ട് ഇറങ്ങി ചൈന. നിലവില്‍ തര്‍ക്കമുള്ള മേഖലകളില്‍ നിന്നും ഇരുരാജ്യങ്ങളുടേയും സൈനികരെ പിന്‍വലിക്കാന്‍ സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ചൈന ആദ്യം പിന്നോട്ട് ഇറങ്ങണമെന്നാണ് ഇന്ത്യ മുന്നോട്ട് വെച്ച ആവശ്യം.
നേരത്തെ ജൂണ്‍ ആറിന് നടന്ന കമാന്‍ഡിംഗ് ഓഫീസര്‍മാരുടെ ചര്‍ച്ചയില്‍ തര്‍ക്കമേഖലയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍, ചൈന ഈ ധാരണ ലംഘിച്ചുവെന്ന് ഇന്ത്യ വ്യക്തമാക്കി. തുടര്‍ന്നാണ് ഗല്‍വാന്‍ താഴ്വരയില്‍ സംഘര്‍ഷം ഉണ്ടായത്. അതിനാല്‍ ചൈന സൈന്യം ആദ്യം പിന്‍വാങ്ങണമെന്നാണ് ഇന്ത്യ ചര്‍ച്ചയില്‍ നിലപാട് എടുത്തത്. ചൈനയുടെ പിന്‍വാങ്ങുന്നതിനൊപ്പം ഇന്ത്യന്‍ കരസേനയും പിന്‍വാങ്ങുമെന്ന് കമാന്‍ഡര്‍മാര്‍ യോഗത്തില്‍ അറിയിച്ചു.
സംഘര്‍ഷം നിലനില്‍ക്കുന്ന 4 സ്ഥലങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും നടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ കരസേന വ്യക്തമാക്കി. ഈ മാസം ആറിന് ഇരുവരും നടത്തിയ ആദ്യ ചര്‍ച്ചയിലും സമാന ധാരണ രൂപപ്പെട്ടിരുന്നു. അതു ലംഘിച്ചാണ് 15നു രാത്രി ഗല്‍വാനിലെ ചൈനീസ് അതിക്രമം.
ധാരണ നടപ്പാക്കാന്‍ മേജര്‍ ജനറല്‍, ബ്രിഗേഡിയര്‍ തലങ്ങളില്‍ അതിര്‍ത്തിയില്‍ കൂടിക്കാഴ്ച നടത്തും. ഇവ നടപ്പാക്കുന്നതില്‍ ചൈനയുടെ ആത്മാര്‍ഥത ഇന്ത്യ നിരീക്ഷിക്കും. ചൈനയെ വിശ്വസിക്കാനാവില്ലെന്നും അവര്‍ ആദ്യം പിന്മാറിയ ശേഷമേ ഇന്ത്യന്‍ ഭാഗത്തെ സന്നാഹങ്ങള്‍ പിന്‍വലിക്കൂവെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു. പാംഗോങ് മലനിരകള്‍, ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സിലെ പട്രോള്‍ പോയിന്റുകളായ 15,17 എന്നിവിടങ്ങളില്‍ അതുവരെ ഇന്ത്യന്‍ സേന തുടരും. താവളങ്ങളില്‍ യുദ്ധവിമാന സന്നാഹവും നിലനിര്‍ത്തും.
ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷനിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം ഒരാഴ്ചയ്ക്കകം 50% കുറയ്ക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരുടെ എണ്ണവും പകുതിയാക്കും. പാക്ക് ഹൈമ്മിഷനിലെ ഉദ്യോഗസ്ഥര്‍ ചാരപ്പണി നടത്തുന്നതും ഭീകരബന്ധം പുലര്‍ത്തുന്നതും, ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരോടുള്ള മോശമായ പെരുമാറ്റവുമാണ് തീരുമാനത്തിനു കാരണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ ലഡാക്കിലെത്തി; അതിര്‍ത്തിയിലെ തയാറെടുപ്പുകള്‍ വിലയിരുത്തി.
"
https://www.facebook.com/Malayalivartha

























