ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് പാര്‍ട്ടി ഓഫീസിലെ ചടങ്ങിനിടെ കുഴഞ്ഞുവീണു

ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കവെ ഭോപ്പാല്‍ എം.പി പ്രഗ്യാ സിംഗ് ഠാക്കൂര്‍ തലചുറ്റി വീണു.
ഭോപ്പാലില്‍ നടന്ന ചടങ്ങിനിടെയാണ് അവര്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനടക്കം പ്രമുഖര്‍ പങ്കെടുത്ത ചടങ്ങ് ബി.ജെ.പിയുടെ ഓഫീസിലായിരുന്നു. ഇതിനിടെയാണ് ആരോഗ്യനില വഷളായി പ്രഗ്യ ബോധരഹിതയായി വീണത്.
മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാ സിംഗ് ഠാക്കൂര്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ജയിലില്‍ നേരിട്ട പീഡനങ്ങളെ തുടര്‍ന്ന് തന്റെ ആരോഗ്യം ക്ഷയിച്ചതായി ഇക്കഴിഞ്ഞ ഞായറാഴ്ച പ്രഗ്യ ആരോപിച്ചിരുന്നു. കേസില്‍ ഒന്‍പത് വര്‍ഷം ജയിലിലായിരുന്നു.
https://www.facebook.com/Malayalivartha

























