കൊവിഡ് ബാധിതനാണെന്ന് ഒരു യാത്രക്കാരനെ ബസ് യാത്രയ്ക്കിടെ ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ചറിയിച്ചു, ഭയന്ന് നിലവിളിച്ച് കണ്ടക്ടറും സഹയാത്രികരും ഇറങ്ങിയോടി!

തമിഴ്നാട്ടിലെ കൂടല്ലൂര്‍ ജില്ലയില്‍ നിരീക്ഷത്തിലിരിക്കെ ബന്ധുക്കളെ കാണാന്‍ ജില്ലയിലെ പന്‍രുതിക്കും വാടല്ലൂരിനുമിടയില്‍ ബസില്‍ യാത്ര ചെയ്യവേയാണ് അമ്പത്തിയേഴുകാരനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന വിവരം ലഭിച്ചത്.
ഞായറാഴ്ചയാണ് ദമ്പതികളില്‍ ക്ഷയരോഗബാധിതനായ ഭര്‍ത്താവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. കൊവിഡ് രോഗബാധയുണ്ടെന്ന സംശയമുള്ളതിനാല്‍ സ്രവ പരിശോധനയ്ക്കായി ശനിയാഴ്ച ഇദ്ദേഹത്തിന്റേയും ഭാര്യയുടെയും സാമ്പിള്‍ ശേഖരിച്ചശേഷം ഞായറാഴ്ച ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
ക്വാറന്‍്റീനില്‍ തുടരണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ദമ്പതികളോട് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും തിങ്കളാഴ്ച രാവിലെ ഇവര്‍ ബന്ധുക്കളെ കാണാനായി പുറത്തിറങ്ങുകയായിരുന്നു. സ്രവ പരിശോധന പോസിറ്റീവായതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിരിക്കുന്നതായി കണ്ടു. ഇതേതുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇവര്‍ ടി.എന്‍.എസ്.ടി.സി ബസില്‍ യാത്ര ചെയ്യുന്നതായി അറിഞ്ഞത്.
കൊവിഡ് പോസിറ്റീവാണെന്ന വിവരമറിഞ്ഞ് യാത്രക്കാരന്‍ പരിഭ്രാന്തനായി. അപ്പോഴാണ് കണ്ടക്ടര്‍ക്ക് ഫോണ്‍ നല്‍കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചത്. ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് വിവരമറിഞ്ഞതോടെയാണ് കണ്ടക്ടര്‍ നിലവിളിച്ച് ബഹളം വച്ചത്. ഇതോടെ മറ്റ് യാത്രക്കാരും ഭയന്ന് ബസില്‍ നിന്ന് ഇറങ്ങിയോടി.
https://www.facebook.com/Malayalivartha

























