Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഇരട്ടക്കൊലപാതകം നടത്തിയ ശേഷം യുവാവ് ജീവനൊടുക്കി, കൊലപ്പെടുത്തിയത് കൊല്‍ക്കത്തയിലുള്ള ഭാര്യയേയും ബംഗളുരുവിലുള്ള ഭാര്യാമാതാവിനേയും!

24 JUNE 2020 09:57 AM IST
മലയാളി വാര്‍ത്ത

കൊല്‍ക്കത്തയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യുവാവ് ഇരട്ടക്കൊലപാതകം ചെയ്ത ശേഷം ആത്മഹത്യ ചെയ്തു.കൊല്‍ക്കത്തയില്‍ നിന്ന് വിമാനം പിടിച്ച് ബംഗളുരുവില്‍ എത്തി പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ കൊന്ന ശേഷം തിരികെ കൊല്‍ക്കത്തയില്‍ എത്തി ഭാര്യാ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. 

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ അമിത് എന്ന യുവാവും ഭാര്യ ശില്‍പ്പി അഗര്‍വാളും വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയിരുന്നു. ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷമായി വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ശില്‍പ്പി ബാംഗ്ലൂരിലും അമിത് കൊല്‍ക്കത്തയിലുമാണ് താമസിച്ചിരുന്നത്. ദമ്പതികള്‍ക്ക് പത്ത് വയസുള്ള ഒരു മകനുണ്ട്.

വിവാഹ മോചനത്തെ തുടര്‍ന്ന് സ്വത്തുക്കള്‍ വീതം വയ്ക്കുന്നതിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രാഥമിക സൂചന. ബംഗളുരുവില്‍ എത്തി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മകനെക്കൂട്ടി കൊല്‍ക്കത്തയില്‍ എത്തിയ അമിത്, മകനെ തന്റെ സഹോദരനെ ഏല്‍പ്പിച്ച ശേഷം തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഭാര്യയുടെ മാതാപിതാക്കള്‍ താമസിക്കുന്ന രാമകൃഷ്ണ സമാധി റോഡിലെ വസതിയില്‍ എത്തിയത്.

ശില്‍പ്പിയുടെ മാതാപിതാക്കളായ സുഭാസും ലളിതയും ഈ സമയം വീട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് സ്വത്തുക്കളെച്ചൊല്ലി തര്‍ക്കമുണ്ടായതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ശില്‍പ്പിയുടെ പിതാവ് സ്വത്ത് സംബന്ധിച്ച ചില രേഖകളില്‍ ഒപ്പുവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ എത്തിയത്. തര്‍ക്കം കുറെ നേരം നീണ്ടുനിന്നു. പിന്നീട് ആറരയോടെ വെടിയൊച്ച കേട്ടതായും അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അമിത് വെടിയുതിര്‍ത്തതോടെ സുഭാസ് പുറത്തേക്ക് ഓടി അടുത്ത ഫ്ളാറ്റില്‍ അഭയം തേടി.

ഭാര്യയ്ക്ക് വെടിയേറ്റുവെന്ന് വ്യക്തമായതോടെ അമിത് രക്ഷപെടാതിരിക്കാന്‍ സുഭാസ് പുറത്ത് നിന്ന് വാതില്‍ പൂട്ടിയിരുന്നു. ഇതേതുടര്‍ന്ന് അമിത് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നു. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോഴേയ്ക്ക് ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. ലളിതയുടെ മൃതദേഹം വെടിയേറ്റ നിലയില്‍ തറയിലും അമിതിന്റെ മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (11 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (39 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends