അഴുക്കുവെള്ളത്തില്‍ കൊറോണ വൈറസിന്റെ ജനിതക ഘടകങ്ങള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ ഗവേഷകര്‍...

സാര്‍സ് കൊറോണ വൈറസിന്റെ സാന്നിധ്യം ആദ്യമായാണ് അഴുക്കുവെള്ളത്തില്‍ കണ്ടെത്തിയത്. വിവിധ മാധ്യമങ്ങളിലൂടെയുള്ള കോവിഡ് -19 വൈറസിന്റെ വ്യാപനത്തേക്കുറിച്ചുള്ള പഠനത്തില്‍ ഇത് നിര്‍ണ്ണായക ഘട്ടമാണെന്നാണ് ഇന്ത്യന്‍ ഗവേഷകരുടെ വിലയിരുത്തല്‍.
IIT ഗാന്ധി നഗറിലെ ഗവേഷകരാണ് അഹമ്മദാബാദിലെ അഴുക്കുവെള്ളത്തില്‍ വൈറസിന്റെ സാന്നിധ്യം വളരെ കൂടിയ അളവില്‍ കണ്ടെത്തിതായി ജഠക റിപ്പോര്‍ട്ട് ചെയ്യുന്നത്.
IIT ഗാന്ധിനഗറിലെ എട്ടംഗ സംഘമാണ് നിര്‍ണായക കണ്ടെത്തലിന് പിന്നില്‍. ഗുജറാത്ത് ബയോടെക്‌നോളജി ഗവേഷണ കേന്ദ്രവും ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ചേര്‍ന്നായിരുന്നു ഇവരുടെ ഗവേഷണം. അഹമ്മദാബാദിലെ ഓള്‍ഡ് പിരാനാ മലിന ജല പ്ലാന്റില്‍ നിന്ന് മെയ് 8 മുതല്‍ മെയ് 27 വരെയുള്ള അഴുക്കുവെള്ളത്തിന്റെ സാമ്പിള്‍ ആണ് ഇവര്‍ ഗവേഷണത്തിനായി ഉപയോഗിച്ചത്.
കോവിഡ് രോഗികളെ അടക്കം ചികിത്സിക്കുന്ന അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ നിന്നുള്ള അഴുക്കുവെള്ളം ഉള്‍പ്പെടെയാണ് ഈ പ്ലാന്റിലെത്തുന്നത്. മെയ് 27ന് ശേഖരിച്ച ജല സാമ്പിളിലെ വൈറസിന്റെ സാന്നിധ്യം മെയ് 8ലേതിനേക്കാള്‍ പത്ത് മടങ്ങ് കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. ഇത് ഈ സമയത്തെ രോഗബാധിതരുടെ വര്‍ദ്ധനയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഒരു പ്രദേശത്ത് എത്ര പേരില്‍ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്താന്‍ അഴുക്കുവെള്ളത്തിലെ ഞചഅ സാന്നിധ്യം കൊണ്ട് സാധിക്കുമെന്നാണ് നിരീക്ഷണം.
പല പ്രദേശങ്ങളിലും വൈറസ് ബാധയുടെ കാരണം എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ കഴിയാതെ വരുന്ന സഹചര്യത്തിലാണ് അഴുക്കുജലത്തില്‍ അപകടകരമായ രീതിയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. രോഗം ബാധിച്ചവരുടെ വിസര്‍ജ്യങ്ങളില്‍ വൈറസിന്റെ സാന്നിധ്യം നേരത്തെതന്നെ കണ്ടെത്തിയിരുന്നു.
ഇന്ത്യ, ഓസ്‌ട്രേലിയ. ചൈന, ജപ്പാന്‍, തുര്‍ക്കി, യുഎസ്, ഫ്രാന്‍സ് , സ്‌പെയിന്‍ എന്നിവിടങ്ങളിലാണ് അഴുക്കുവെള്ളത്തിലെ കോവിഡ് വൈറസ് സാന്നിധ്യം കണ്ടെത്താന്‍ പരീക്ഷണങ്ങള്‍ നടന്നുവരുന്നത്.
https://www.facebook.com/Malayalivartha

























