കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ എല്ലാ വീടുകളിലും പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചന

കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ എല്ലാ വീടുകളിലും പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. ജൂലൈ ആറിനകം പരിശോധന നടത്താനാണ് നീക്കം.സര്‍ക്കാറിന്റെ പുതിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട എല്ലാ വീടുകളിലും ജൂണ്‍ 30നകം പരിശോധന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ജൂലായ് ആറിനകം കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിലും വീടുകള്‍ കയറിയുള്ള പരിശോധന പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാമതാണ് ഡല്‍ഹി. 66,602 പേര്‍ക്ക് ഡല്‍ഹിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചു.
"
https://www.facebook.com/Malayalivartha

























