Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

മോദി സര്‍ക്കാര്‍ കൊവിഡും പെട്രോള്‍- ഡീസല്‍ വിലവര്‍ദ്ധനയും അണ്‍ലോക്ക് ചെയ്തു; പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി

24 JUNE 2020 03:42 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി. മോദി സര്‍ക്കാര്‍ കൊവിഡും പെട്രോള്‍- ഡീസല്‍ വിലവര്‍ദ്ധനയും അണ്‍ലോക്ക് ചെയ്തിരിക്കുകയാണെന്ന പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ഗാന്ധി. ഇന്ന് രാജ്യത്തെ കൊവിഡ് കേസുകള്‍ 4.56 ലക്ഷം കടന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഇന്ധന വിലയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം.

നേരത്തെ കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി നദ്ദ രംഗത്തെത്തിയിരുന്നു. തിരസ്‌കരിക്കപ്പെട്ട് പുറത്താക്കപ്പെട്ട ഒരു കുടുംബവാഴ്ച ഒരിക്കലും മുഴുവന്‍ പ്രതിപക്ഷത്തിനും തുല്യമല്ലെന്നായിരുന്നു നദ്ദ യുടെ വിമർശനം. ഒരു ഭരണത്തിന്റെ അബദ്ധം മൂലം നമുക്ക് നഷ്ടപ്പെട്ടത് ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്ററോളം വരുന്ന നമ്മുടെ ഭൂമിയാണ്. ഇന്ത്യ അവരെ തിരസ്‌കരിച്ചതില്‍ അത്ഭുതപ്പെടാനില്ല. ഒരു കുടുംബത്തിന്റെ താത്പര്യം ഇന്ത്യയുടെ താത്പര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

''ചോദ്യങ്ങള്‍ ചോദിക്കുക എന്നുള്ളത് പ്രതിപക്ഷത്തിന്റെ അവകാശമാണ്. സര്‍വകക്ഷി യോഗത്തില്‍ ആരോഗ്യകരമായ ഒരു ചര്‍ച്ചയാണ് നടന്നത്. നിരവധി പ്രതിപക്ഷ നേതാക്കള്‍ തങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. അവര്‍ കേന്ദ്രത്തെ പിന്തുണയ്ക്കുകയും ചെയ്തു. ഒരു കുടുംബം മാത്രം അതില്‍ നിന്ന് വിട്ടുനിന്നു. അതാരാണെന്ന് ഊഹിക്കാമോ? ഒരു കുടുംബവും അവരുടെ സേവകരും തങ്ങളാണ് പ്രതിപക്ഷം എന്ന വലിയൊരു തെറ്റിദ്ധാരണയിലാണ്‌. അവരുടെ നേതാവ് അനാവശ്യമായി രോഷം കൊള്ളുകയും, അയാളുടെ സേവകര്‍ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും പുതിയത് അവര്‍ കേന്ദ്രത്തോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുകയാണ്.'' എന്നാണ് നദ്ദയുടെ ട്വീറ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (13 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (41 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends