Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ചൈനയെ നേരിട്ട സൈനികര്‍ക്ക് ആദരം..ഗൽവാൻ താഴ്വരയിൽ ദിവസങ്ങൾക്ക് മുമ്പുണ്ടായ സംഘർഷത്തിൽ പങ്കെടുത്തവരെ നേരിട്ട് കണ്ട അനുമോദിക്കാൻ ആര്‍മി തലവന്‍ എംഎം നരാവനെ ലഡാഖില്‍ എത്തി

24 JUNE 2020 06:09 PM IST
മലയാളി വാര്‍ത്ത


ഇന്ത്യ- ചൈന അതിർത്തിയിലെ ഗൽവാൻ താഴ്വരയിൽ ദിവസങ്ങൾക്ക് മുമ്പുണ്ടായ സംഘർഷത്തിൽ പങ്കെടുത്തവരെ നേരിട്ട് കണ്ട അനുമോദിക്കാൻ ആര്‍മി തലവന്‍ എംഎം നരാവനെ ലഡാഖില്‍ എത്തി. കിഴക്കന്‍ ലഡാഖിലെ ഇന്ത്യന്‍ മുന്നേറ്റ പ്രദേശത്ത് എത്തിയ നരാവനെ, സൈനികരെ അഭിസംബോധന ചെയ്‍തു.

ബുധനാഴ്‍ചയാണ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലഡാഖില്‍ എത്തിയതെന്ന് അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ (എഡിജി-പിഐ) സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. നിലവിലെ സ്ഥിതി അദ്ദേഹം വിലയിരുത്തി. സൈനികരുടെ കര്‍മ്മനിരത അദ്ദേഹം അഭിനന്ദിച്ചു.

ജൂൺ ആറിനു നടന്ന ചർച്ചയിൽ ഇരുവിഭാഗങ്ങളും അതിർത്തിക്ക് സമീപമുള്ള സൈനിക സന്നാഹങ്ങൾ ഒഴിവാക്കാൻ ധാരണയായിരുന്നു. ധാരണ പ്രകാരം ഇന്ത്യൻ സൈനികർ പിന്നിലേക്ക് മാറി. എന്നാൽ ചൈനീസ് സൈനികർ അവരുടെ ടെന്റുകൾ അഴിച്ചു മാറ്റിയില്ല. ഇതറിഞ്ഞ ബിഹാർ റെജിമെന്റ് കേണലായ ബി. സന്തോഷ് ബാബുവും രണ്ട് സൈനികരും ചൈനയുടെ കമാൻഡിംഗ് ഓഫീസറോട് സംസാരിക്കാൻ അതിർത്തിക്കപ്പുറത്തേക്ക് ചെന്നു.

നിരായുധനായി എത്തിയ കേണലിനെയും സൈനികരേയും വാഗ്വാദങ്ങൾക്കിടയിൽ ചൈനീസ് സൈനികർ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇതറിഞ്ഞ ബിഹാർ റെജിമെന്റ് ഭടന്മാരും ഘാതക് പ്ലാറ്റൂണും ഇരച്ചുകയറി ചൈനീസ് സൈനികരെ ആക്രമിച്ചു. ഘാതക് കമാൻഡോകളുടെ കടുത്ത ആക്രമണത്തിൽ അപ്പോൾ തന്നെ ഇരുപതോളം ചൈനീസ് സൈനികർ കൊല്ലപ്പെട്ടു. രക്ഷയില്ലാതെ ചൈനീസ് സൈനികർ പിന്തിരിഞ്ഞോടി. ചൈനീസ് സൈനികരെ നേരിട്ടുള്ള ഏറ്റുമുട്ടലിൽ കഴുത്തൊടിച്ച് വലിച്ചെറിയുകയായിരുന്നുവെന്നാണ് ‌റിപ്പോർട്ടുകൾ.

ഇവർക്ക് സഹായവുമായി പിൻനിരയിൽ നിലയുറപ്പിച്ചിരുന്ന കൂടുതൽ ചൈനീസ് സൈനികരെത്തിയതോടെ കടുത്ത സംഘർഷം പൊട്ടിപ്പുറപ്പെട്ടു. എണ്ണത്തിൽ കൂടുതലാണെങ്കിലും ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ കരുത്തോടെ നേരിട്ടു.. നാലു മണിക്കൂറോളം നീണ്ടുനിന്ന എറ്റുമുട്ടലിൽ ഇന്ത്യക്ക് ഇരുപത് സൈനികരെ നഷ്ടപ്പെട്ടപ്പോൾ ചൈനയ്ക്ക് നഷ്ടപ്പെട്ടവരുടെ എണ്ണം പോലും എടുക്കാൻ കഴിഞ്ഞില്ല.

ഈ സംഘര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ കരസേന തലവന്‍ ഇവിടെ സന്ദര്‍ശനം നടത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് കരസേന തലവന്‍ നടത്തുന്നത്. ചൈനീസ് പട്ടാളത്തിന് എതിരെ പൊരുതിയ ഇന്ത്യന്‍ സൈനികര്‍ക്ക് അദ്ദേഹം അഭിനന്ദന കാര്‍ഡുകള്‍ സമ്മാനിച്ചു - ഫോട്ടോ ട്വീറ്റ് ചെയ്‍ത് എഡിജി-പിഐ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (5 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (21 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (49 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

Malayali Vartha Recommends