ഇന്ന് 2,865പേര്‍ക്ക് രോഗം; തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇന്ന് 2,865പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 33 മരണം റിപ്പോര്‍ട്ട് ചെയ്തു. 67,468പേര്‍ക്ക് ആകെ രോഗം സ്ഥിരീകരിച്ചു. 866പേർ ആകെ രോഗം ബാധിച്ച് മരിച്ചു. കേരളത്തില്‍ നിന്ന് എത്തിയ ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
അതേസമയം, കര്‍ണാടകയില്‍ ഇന്ന് 397പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 14 മരണവും റിപ്പോര്‍ട്ട് ചെയ്തു. 10,118പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6151പേര്‍ രോഗമുക്തരായി.
കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന മറ്റൊരു സംസ്ഥാനമായ ഗുജറാത്തില്‍ ഇന്ന് മാത്രം 572പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 25 മരണവും റിപ്പോര്‍ട്ട് ചെയ്തു. 1,736പേരാണ് മരിച്ചത്.
https://www.facebook.com/Malayalivartha

























