പോത്തീസിന്റെ ഉടമ പോത്തിരാജിന് കൊവിഡ് ; കൊവിഡ് ബാധിച്ച് പോത്തിരാജ് മരിച്ചുവെന്ന വ്യാജവാര്‍ത്ത നിഷേധിച്ച് ബന്ധുക്കൾ

പ്രമുഖ വസ്ത്ര വ്യാപാരശാലയായ പോത്തീസിന്റെ ഉടമ പോത്തിരാജിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ 24നാണ് അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയോട് അദ്ദേഹം മികച്ച രീതിയില്‍ പ്രതികരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം, കൊവിഡ് ബാധിച്ച് പോത്തിരാജ് മരിച്ചുവെന്ന വ്യാജവാര്‍ത്ത സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ അദ്ദേഹത്തിന്റെ മരുമകന്‍ പ്രവീണ്‍ മാരിമുത്തു രംഗത്തെത്തി. സാമൂഹ്യ, സന്നദ്ധ സേവനമേഖലകളിലെ സജീവപ്രവര്‍ത്തകനാണ് പോത്തിരാജ്.
https://www.facebook.com/Malayalivartha

























