മഹാമാരിയുടെ പിടിയില്‍പെടാതെ നാല് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍, ഒറ്റ കോവിഡ് മരണം പോലും ഇല്ലാതെ അഭിമാനപൂര്‍വം ഈ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍

രാജ്യം കോവിഡിന്റെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളിലൂടെ ഓരോ ദിവസവും കടന്നുപോകുമ്പോള്‍ സന്തോഷത്തോടെ അഭിമാനപൂര്‍വം നാലു ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. മണിപ്പുര്‍, മിസോറം, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് ഇതുവരെ ഒറ്റ കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതെ പ്രതിരോധക്കോട്ട തീര്‍ത്തത്. വടക്കുകിഴക്കന്‍ മേഖലയിലെ കേസുകളുടെ എണ്ണം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു കുറവാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കൊറോണ വൈറസിനെ നേരിടാന്‍ പരിശോധനാ സൗകര്യങ്ങളും കോവിഡ് ആശുപത്രികളും തുടക്കത്തില്‍ എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇല്ലായിരുന്നു. എന്നാല്‍ രോഗവ്യാപനം ഏറിയതോടെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയായിരുന്നു.
ഇവിടങ്ങളില്‍ 3731 സജീവ കേസുകളേയുള്ളൂ. ഇതിനേക്കാള്‍ കൂടുതലാണ് രോഗമുക്തി നേടിയവര്‍. 5715 പേര്‍ക്കാണു രോഗമുക്തിയുണ്ടായത്. മേഖലയിലെ ആകെ മരണം 12. മണിപ്പുരില്‍ നിലവില്‍ 702 സജീവ കേസുകളുണ്ട്. നാഗാലാന്‍ഡില്‍ 195, മിസോറം 115, സിക്കിം 46 എന്നിങ്ങനെയാണ് ആക്ടീവ് കേസുകള്‍.
https://www.facebook.com/Malayalivartha

























