കോവിഡ് രോഗ വ്യാപന തോത് കണ്ടെത്താനായി ഡല്‍ഹിയില്‍ ഇന്ന് മുതല്‍ സിറോ സര്‍വ്വേക്ക് തുടക്കം... വീടുകള്‍ തോറുമുള്ള പരിശോധനയും ഇന്ന് ആരംഭിക്കും , രോഗികളുടെ എണ്ണത്തില്‍ മുംബൈയെ മറികടന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ രോഗ പരിശോധന ഊര്‍ജ്ജിതപ്പെടുത്തുന്നത്

കോവിഡ് രോഗ വ്യാപന തോത് കണ്ടെത്താനായി ഡല്‍ഹിയില്‍ ഇന്ന് മുതല്‍ സിറോ സര്‍വ്വേക്ക് തുടക്കമാകും. വീടുകള്‍ തോറുമുള്ള പരിശോധനയും ഇന്ന് ആരംഭിക്കും. ഡല്‍ഹിയിലെ രോഗബാധ വന്‍തോതില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. നിലവില്‍ ആര്‍.ടി പിസിആര്‍, ആന്റിജെന്‍ ടെസ്റ്റുകള്‍ നടക്കുന്നുണ്ട്. ഇതിനു പുറമേയാണ് സിറോ സര്‍വേലന്‍സ് എന്ന സിറോ സര്‍വേ. ഒരു കൂട്ടം ആളുകളെ ഒന്നിച്ച് പരിശോധിച്ച് രക്തത്തില്‍ നിന്ന് സിറം ശേഖരിച്ച് രോഗം നിര്‍ണയിക്കുന്ന രീതിയാണിത്.
രോഗികളുടെ എണ്ണത്തില്‍ മുംബൈയെ മറികടന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ രോഗ പരിശോധന ഊര്‍ജ്ജിതപ്പെടുത്തുന്നത്. നാഷണല്‍ സെന്റര്‍ ഡിസീസ് കണ്‍ട്രോളും ഡല്‍ഹി സര്‍ക്കാരും സംയുക്തമായാണ് സര്‍വേ നടത്തുന്നത്.
വീടുകള്‍ തോറും കയറി ആളുകളെ പരിശോധിക്കുകയും രോഗലക്ഷണമുള്ളവരെ നിരീക്ഷണത്തിലാക്കുകയുമാണ് പുതിയ പദ്ധതി. ഇതിനായി പല സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 11 ജില്ലകളിലായി പ്രതിദിനം 22,000ലധികം പരിശോധനകള്‍ നടത്താനാണ് പദ്ധതി. മുമ്ബ് കണ്ടയ്ന്‍മെന്റ് മേഖലകളില്‍ മാത്രമായിരുന്നു പരിശോധന. 167 രോഗ നിര്‍ണയ കേന്ദ്രങ്ങളാണ് ഡല്‍ഹിയിലുള്ളത്.
"
https://www.facebook.com/Malayalivartha

























