Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അതിര്‍ത്തിയില്‍ 7 പോര്‍മുഖങ്ങള്‍ തുറന്ന് ചൈന... കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് 7 സ്ഥലങ്ങളിലാണെന്ന വിലയിരുത്തലില്‍ അവിടെ കേന്ദ്രീകരിച്ചുള്ള തയ്യാറെടുപ്പുകള്‍ കരസേന ആരംഭിച്ചു.... 3 സേനാ ഡിവിഷനുകളെ അവിടെ സജ്ജമാക്കും,വ്യോമസേന, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) എന്നിവയുമുണ്ടാകും, നിര്‍ണ്ണായക തീരുമാനം കാത്ത് ഇന്ത്യന്‍ സൈന്യം

27 JUNE 2020 07:47 AM IST
മലയാളി വാര്‍ത്ത

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് 7 സ്ഥലങ്ങളിലാണെന്ന വിലയിരുത്തലില്‍ അവിടെ കേന്ദ്രീകരിച്ചുള്ള തയ്യാറെടുപ്പുകള്‍ കരസേന ആരംഭിച്ചു. 3 സേനാ ഡിവിഷനുകളെ (ഏകദേശം 45,000 പട്ടാളക്കാര്‍) അവിടെ സജ്ജമാക്കും. അവയ്‌ക്കൊപ്പം, വ്യോമസേന, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) എന്നിവയുമുണ്ടാകും. പ്രശ്‌നപരിഹാരം നീണ്ടുപോകാനുള്ള സാധ്യത മുന്നില്‍ക്കണ്ടു ശൈത്യകാലം ആരംഭിക്കുന്ന നവംബര്‍ വരെ തുടരാനുള്ള തയാറെടുപ്പുകളാണു നടത്തുന്നത്. എതിര്‍ഭാഗത്തേക്കു കടന്നുകയറിയുള്ള ആക്രമണമല്ല, മറിച്ച് ചൈനയുടെ നീക്കങ്ങള്‍ പ്രതിരോധിക്കുക, തിരിച്ചടിക്കുക എന്നതാണു ദൗത്യം.
ഒരു മാസത്തിലേറെയായി സംഘര്‍ഷം നിലനില്‍ക്കുന്ന 4 സ്ഥലങ്ങള്‍ക്കു പുറമേയാണു മൂന്നിടത്തു കൂടി ചൈന കടന്നുകയറ്റ നീക്കങ്ങള്‍ നടത്തുന്നതെന്നു കഴിഞ്ഞ ദിവസം ലഡാക്കിലെത്തിയ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ ഡല്‍ഹിയില്‍ മടങ്ങിയെത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു.

7 സ്ഥലങ്ങള്‍ ഇവ

സംഘര്‍ഷം നിലനിന്നിരുന്ന പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍ (ഫിംഗര്‍ 4), ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിങ്‌സ് (പിപി 15), ഗോഗ്ര ഹൈറ്റ്‌സ് (പിപി 17) എന്നിവയ്ക്കു പുറമെയാണ് പിപി 18, കോങ്ക ലാ (പിപി 19), ഡെപ്‌സാങ് എന്നിവിടങ്ങളിലും ചൈന പോര്‍മുഖം തുറന്നിരിക്കുന്നത്. പട്രോള്‍ പോയിന്റ് 16 ഒഴികെ ഗല്‍വാന്‍ ഹോട് സ്പ്രിങ്‌സ് മേഖലയിലുടനീളം ചൈനയുടെ വന്‍ സേനാ സന്നാഹം അതിര്‍ത്തിയോടു ചേര്‍ന്നു നിലയുറപ്പിച്ചിട്ടുണ്ട്.

സംഘര്‍ഷം ഏറ്റവും മൂര്‍ധന്യാവസ്ഥയിലുള്ള പാംഗോങ് മേഖലയില്‍ ഇന്ത്യയുടെ സ്ഥലത്തേക്ക് 8 കിലോമീറ്ററാണ് അതിക്രമിച്ചു കയറിയിരിക്കുന്നത്. ഗല്‍വാനില്‍ അവര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യന്‍ ഭാഗത്തുള്ള 3 കിലോമീറ്റര്‍. വ്യോമതാവളം (എയര്‍ സ്ട്രിപ്) സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓള്‍ഡിക്കു സമീപമുള്ള ഡെപ്‌സാങ് ഇന്ത്യയുടെ സേനാ നീക്കങ്ങളില്‍ അവിഭാജ്യ ഘടകമാണ്.


ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിനു പരിഹാരം കാണാന്‍ ഭരണ നേതൃത്വത്തില്‍നിന്ന് ക്രിയാത്മക ഇടപെടല്‍ പ്രതീക്ഷിച്ച് കരസേന. അതിര്‍ത്തിയില്‍ സേനാതലത്തിലുള്ള ചര്‍ച്ചകളോടു സഹകരിക്കാന്‍ ചൈന ആത്മാര്‍ഥ ശ്രമം നടത്താത്ത സാഹചര്യത്തിലാണ്, ഭരണ നേതൃത്വത്തിന്റെ ഇടപെടല്‍ സേന തേടുന്നത്
പ്രശ്‌നപരിഹാരത്തിനു മുന്‍കയ്യെടുക്കേണ്ടതു രാഷ്ട്രീയ, നയതന്ത്ര തലങ്ങളിലാണെന്ന വികാരവും സേനയ്ക്കുള്ളിലുണ്ട്. 50 നാള്‍ പിന്നിട്ട സംഘര്‍ഷം പരിഹരിക്കാന്‍ മുപ്പതോളം ചര്‍ച്ചകള്‍ സേനാതലത്തില്‍ നടത്തിയപ്പോള്‍, നയതന്ത്ര തലത്തില്‍ അതിനനുസരിച്ചുള്ള ഇടപെടലുണ്ടായിട്ടില്ല. കൂടുതല്‍ സംഘര്‍ഷങ്ങളുണ്ടാകാതിരിക്കാനും താല്‍ക്കാലിക പരിഹാരത്തിനുമുള്ള വഴികളാണു സേനാതലത്തില്‍ പ്രധാനമായി ചര്‍ച്ച ചെയ്യുന്നത്. ഗല്‍വാന്‍ ഏറ്റുമുട്ടലോടെ പരസ്പര വിശ്വാസം പൂര്‍ണമായി നഷ്ടപ്പെട്ട അന്തരീക്ഷത്തിലാണ് ഇരുസേനകളും ചര്‍ച്ചകള്‍ നടത്തുന്നത്.

അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കേണ്ടതു ഭരണനേതൃതലത്തിലാണെന്നും അല്ലാത്തപക്ഷം ഭാവിയിലും സമാനരീതിയിലുള്ള കടന്നുകയറ്റങ്ങള്‍ക്കു ചൈന മുതിരുമെന്നും സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. കടന്നുകയറ്റ നീക്കങ്ങളില്‍ നിന്നു പിന്മാറാന്‍ ചൈനയെ നിര്‍ബന്ധിതരാക്കുന്ന നയവും തന്ത്രവും ഭരണനേതൃത്വം പുറത്തെടുക്കണം.

അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഒരുക്കമാണെന്നു സേനാതല ചര്‍ച്ചയില്‍ അറിയിച്ചെങ്കിലും ചൈന വാക്കു പാലിക്കുമെന്ന പ്രതീക്ഷ ഇന്ത്യയ്ക്കില്ല. സംഘര്‍ഷം ദീര്‍ഘനാള്‍ തുടരാന്‍ ലക്ഷ്യമിട്ടാണ് അതിര്‍ത്തിയില്‍ ടെന്റുകളടക്കം അവര്‍ സ്ഥാപിച്ചിരിക്കുന്നത്.

ഉഭയകക്ഷി ബന്ധം ഏത് തരത്തില്‍ മുന്നോട്ടുപോകണമെന്ന് തീരുമാനിക്കേണ്ടത് ചൈനയെന്ന് ഇന്ത്യ, ബലം പ്രയോഗിച്ച് നിയന്ത്രണ രേഖ മാറ്റാന്‍ നോക്കിയിട്ട് കാര്യമില്ല

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (4 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends