Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഉദ്യോഗസ്ഥ-നയതന്ത്രതല ചര്‍ച്ചകള്‍ തുടരവേ അതിര്‍ത്തിയില്‍ യുദ്ധസമാന ജാഗ്രതയുമായി ഇന്ത്യയും ചൈനയും

27 JUNE 2020 09:36 AM IST
മലയാളി വാര്‍ത്ത

സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഉദ്യോഗസ്ഥ-നയതന്ത്ര തല ചര്‍ച്ചകള്‍ തുടരുമ്പോഴും അതിര്‍ത്തിയില്‍ യുദ്ധസമാന ജാഗ്രതയുമായി ഇന്ത്യയും ചൈനയും.

യഥാര്‍ഥ നിയന്ത്രണരേഖയിലുടനീളം കൂടുതല്‍ സൈന്യത്തെ ചൈന വിന്യസിച്ചതിനുപിന്നാലെ വെള്ളിയാഴ്ച രാവിലെ ഇന്ത്യ ലഡാക്കില്‍ കര, വ്യോമ സേനകളുടെ സംയുക്ത സേനാഭ്യാസം നടത്തി. അടിയന്തരഘട്ടത്തില്‍ അതിര്‍ത്തി മേഖലകളില്‍ അതിവേഗം സൈന്യത്തെ വിന്യസിക്കുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായാണിത്. അപ്പാച്ചി ഹെലികോപ്റ്ററുകളും സുഖോയ് വിമാനങ്ങളും ടാങ്കുകളും പരിശീലനപരിപാടിയുടെ ഭാഗമായി അണിനിരത്തി. കരസേനയ്‌ക്കൊപ്പം ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനെയും ഉള്‍പ്പെടുത്തി (ഐ.ടി.ബി.പി.) അതിര്‍ത്തിയില്‍ ഇന്ത്യ സേനാവിന്യാസം ശക്തമാക്കിത്തുടങ്ങി.

ഇപ്പോഴത്തെ സ്ഥിതി ഇതുപോലെ തുടരുകയാണെങ്കില്‍ അന്തരീക്ഷം കൂടുതല്‍ വഷളാകുമെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കി. നയതന്ത്രചര്‍ച്ച തുടരുമ്പോഴും ഇരുവിഭാഗവും ഗല്‍വാന്‍ താഴ്വര മേഖലയില്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിക്കുകയാണെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഡെപ്സാങ് സമതലത്തില്‍ ചൈന വന്‍പോര്‍മുഖം സജ്ജമാക്കിയതിന്റെ ഉപഗ്രഹ ദൃശ്യം പുറത്തുവന്നതോടെയാണ് ഇന്ത്യയും ശക്തമായ നടപടികളിലേക്കു നീങ്ങുന്നത്.

കിഴക്കന്‍ ലഡാക്കിലെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ഡല്‍ഹിയിലെ സേനാ ആസ്ഥാനത്തു മടങ്ങിയെത്തിയ കരസേനാ മേധാവി ജനറല്‍ എം.എം. നരവണെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ചയും നടത്തി. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നരവണെ വിശദീകരിച്ചു. റഷ്യയിലെ വിജയദിന സൈനിക പരേഡില്‍ പങ്കെടുത്ത് രാജ്നാഥ് സിങ് വ്യാഴാഴ്ചയാണ് മടങ്ങിയെത്തിയത്.

അതിര്‍ത്തിയില്‍ ഗാല്‍വന്‍ താഴ്വരയിലും ഹോട്‌സ്പ്രിങ്ങിനുംപുറമേ നിയന്ത്രണ രേഖയ്ക്കടുത്ത് കിടക്കുന്ന കൊയുള്‍, ഫുക്ചെ, മുര്‍ഗോ, ഡെപ്സാങ്, ദെംചുക്ക് എന്നിവിടങ്ങളിലും ചൈനീസ് സേന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇവിടെയെല്ലാം ഇന്ത്യ കൂടുതല്‍ സൈനികരെയും യുദ്ധോപകരണങ്ങളും വിന്യസിച്ചുതുടങ്ങി.

അതിനിടെ, രാജ്യത്തിന്റെയും അതിര്‍ത്തിയുടെയും സമഗ്രതയും പരമാധികാരവും സംരക്ഷിക്കാന്‍ സൈന്യം സമര്‍പ്പിതമാണെന്നും ഏതു വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്നും ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി.) മേധാവി എസ്.എസ്. ദെസ്വാള്‍ പറഞ്ഞു.
ഇന്ത്യ- ചൈന അതിര്‍ത്തിയിലെ പാന്‍ഗോങ് സോയില്‍ വര്‍ധിച്ച് വരുന്ന ചൈനീസ് സൈനിക വിന്യാസം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതാണെന്ന വിലയിരുത്തലുമായി കരസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍. ഇന്ത്യ- ചൈന സൈനിക വിന്യാസം വര്‍ധിച്ചതോടെ ഇരു സേനകളും പാന്‍ഗോങ് തടാകത്തിന് സമീപത്ത് മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്.പ്ലാനറ്റ് ലാബില്‍ നിന്ന് ലഭിച്ച ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് ചൈനീസ് സൈന്യം പാന്‍ഗോങ് സോ തടാകത്തിന് സമീപത്തെ നിര്‍ണായകമായ ഫിംഗര്‍ 4 മേഖല കൈവശപ്പെടുത്തുമെന്നാണ്. മിലിറ്ററി സാറ്റലൈറ്റ് ഇമേജറി വിദഗ്ധനായ റിട്ട . കേണല്‍ വിനായക് ഭട്ടാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ചൈനീസ് നീക്കം ഇന്ത്യയുടെ സൈന്യത്തിന്റെ നീക്കങ്ങള്‍ ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണെന്നും അദ്ദേഹം പറയുന്നു.

ഷെല്ലിംഗിനിടെ ക്യാമ്പുകള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതിനായാണ് ക്യാമ്പുകള്‍ക്ക് ചുറ്റുമായും പ്രതിരോധങ്ങള്‍ തീര്‍ത്തിട്ടുള്ളതെന്നാണ് കേണല്‍ ഭട്ടിന്റെ നിരീക്ഷണം. പിങ്ക് നിറത്തിലുള്ള ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ട് മൂടിയ നിലയിലാണ് ചൈനീസ് ടെന്റുകളുള്ളത്. ഇവയ്ക്ക് അപ്പുറത്തുള്ള ചൈന നിര്‍മിച്ചുയര്‍ത്തിയ വസ്തുക്കളും മറച്ച നിലയിലാണുള്ളത്. ചൈനീസ് ട്രാക്കുകളിലൂടയുള്ള വാഹന സഞ്ചാരങ്ങളും ദൃശ്യമാകുന്നുണ്ട്. ഫിംഗര്‍ 4നോടും ഫിംഗര്‍ 5 നോടും ചേര്‍ന്നുള്ള പ്രദേശമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (3 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends