Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ബംഗാളില്‍ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനു പിന്നാലെ ഗുരുതര ആരോപണവുമായി ബിജെപി നേതൃത്വം 

27 JUNE 2020 10:48 AM IST
മലയാളി വാര്‍ത്ത

ബംഗാളിലെ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് സഖ്യം ദേശീയതലത്തിലേക്കും വിവിധ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ചൈനയുടെ രഹസ്യ അജണ്ടയുടെ ഭാഗമായി രൂപം കൊണ്ട രാഷ്ടീയ സഖ്യമാണിതെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കോണ്‍ഗ്രസ് പിസിസി അദ്ധ്യക്ഷന്‍ സോമന്‍ മിത്രയും സിപിഎം പോള്യൂറ്റ് ബ്യൂറോ അംഗം ബിമന്‍ ബോസും ചേര്‍ന്ന് രൂപീകരിച്ച ബംഗാളിലെ സഖ്യത്തിന് സോണിയാഗാന്ധിയുടെയും സിപിഎം ദേശീയ നേതൃത്വത്തിന്റെയും പിന്തുണയുണ്ട്.

ചൈനയുടെ താല്‍പര്യം സംരക്ഷിക്കുകയെന്നതാണ് സിസിസിയെന്ന (കമ്യൂണിസ്റ്റ്-വകോണ്‍ഗ്രസ്-ചൈന)ത്രികക്ഷി സഖ്യത്തിന്റെ ലക്ഷ്യം. രാജ്യാതിര്‍ത്തികള്‍ സംരക്ഷിക്കുന്ന നരേന്ദ്രമോദി സര്‍ക്കാറിനെ അട്ടിമറിച്ച് രാജ്യം ശിഥിലമാക്കി കമ്മ്യൂണിസ്റ്റ് ചൈനയെ പിന്തുണക്കുന്ന പാവസര്‍ക്കാരിനെ അധികാരത്തിലെത്തിക്കാനാണ് ചൈന ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന ഈ രാജ്യദ്രോഹ സഖ്യത്തിന്റെ നിഗൂഢനീക്കം. ബിജെപിയെ തോല്‍പ്പിക്കുക എന്ന ആത്യന്തിക ലക്ഷ്യമാണ് ചൈനീസ് പ്രൊഡക്റ്റായ കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യത്തിനുള്ളത്. ഇതിന്റെ ഭാഗമായാണ് ഇരുകൂട്ടരും ഭാരത സൈന്യത്തെ വളഞ്ഞിട്ടാക്രമിക്കുന്നത്. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസ് എന്നിവയുടെ പേരില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയും മക്കളും കോടികള്‍ കൈപ്പറ്റിയതിന്റെ രേഖകള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ്-ചൈന ബന്ധവും പുറത്തായിരിക്കുകയാണ്. ചൈനീസ് അക്രമത്തെ അപലപിക്കാന്‍ പോലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറായിട്ടില്ല. കേരള മുഖ്യമന്ത്രിയും ചൈനീസ് അക്രമത്തെ അപലപിക്കുകയോ കേന്ദ്രസര്‍ക്കാറിന് പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.

ബിജെപി വിരുദ്ധ താല്പര്യം പുലര്‍ത്തുന്ന കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യകക്ഷികള്‍ ബംഗാള്‍ മോഡല്‍ കേരളത്തിലും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. അണിയറയിലായിരുന്ന ഈ സഖ്യത്തിന് നിയമപരമായ സാധൂകരണം ലഭിച്ചതുകൊണ്ട് കേരളത്തിലും ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നിലപാട് വ്യക്തമാക്കണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. രണ്ടു പാര്‍ട്ടികളും രണ്ടു മുന്നണികളുമായി പ്രവര്‍ത്തിക്കുന്നതിന് പകരം ഒറ്റപാര്‍ട്ടിയായി ഇവര്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്. രണ്ടു ഓഫീസുകള്‍ക്കായി അടയ്ക്കുന്ന കറന്റ് ബില്ലെങ്കിലും ലാഭിക്കാം. വരുന്ന തദ്ദേശ തെരഞ്ഞടുപ്പില്‍ ഇരുമുന്നണികളും സംയുക്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കണം. അധികം വൈകാതെ കേരള രാഷ്ട്രീയത്തില്‍ ബിജെപി-കമ്മ്യൂണിസ്റ്റ് പോരാട്ടമായിമാറും.

മലയാളികളായ പ്രവാസികളെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ സ്വീകരിക്കുന്നത്. ഇടതുസര്‍ക്കാര്‍ പ്രവാസികളുടെ വരവ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ വി. മുരളീധരന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതാണ് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അലോസരപ്പെടുത്തുന്നത്. അദ്ദേഹം ഇനിയും കാര്യങ്ങള്‍ പറയും. പ്രവാസികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിക്ക് താല്പര്യമെങ്കില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, ജനറല്‍ സെക്രട്ടറി എം. മോഹനന്‍, സെക്രട്ടറി എം. രാജീവ് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മല്‍സരിക്കാന്‍ തത്വത്തില്‍ തീരുമാനമെടുത്ത് സിപിഎം. മമത നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ ഒറ്റ സീറ്റും ലഭിക്കില്ലെന്ന തിരിച്ചറിവാണ് ഇരുപാര്‍ട്ടികളെയും സഖ്യത്തിന് പ്രേരിപ്പിക്കുന്നത്. സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ്സിന്റെയും സിപിഐഎമ്മിന്റെയും സംസ്ഥാന നേതൃത്വങ്ങള്‍ ധാരണയിലായിട്ടുണ്ട്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് നിന്നില്ലെങ്കില്‍ രണ്ട് പാര്‍ട്ടികളും അപ്രസക്തമാകും എന്നാണ് ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങളുടെ വിലയിരുത്തല്‍. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (3 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends