Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഇനി ഒരു കൊറോണയെയും പേടിക്കേണ്ട, വരുന്നത് ആരോഗ്യ സുരക്ഷ ഉറപ്പു തരുന്ന ഡിജിറ്റല്‍ ഇരട്ട നഗരങ്ങൾ.. സുസ്ഥിരവും ആരോഗ്യകരവുമായ നഗരങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനായി വെർച്വൽ റിയാലിറ്റി പോലുള്ള പുതിയ സാങ്കേതികവിദ്യകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന ചിന്തയിലാണ് പ്ലാനർമാർ ..

27 JUNE 2020 02:33 PM IST
മലയാളി വാര്‍ത്ത

കൊറോണാവൈറസിന്റെ വരവിനു ശേഷം ഇപ്പോൾ നടക്കുന്ന കാര്യങ്ങള്‍ ലോകം മുൻപ് കണ്ടിട്ടില്ലാത്ത രീതിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് . വൈറസ്സ് വ്യാപനം ശക്തമായതോടെ ഡിജിറ്റൽ ടെക്‌നോളജിജിയുടെ കടന്നുകയറ്റം എല്ലാ മേഖലയിലും ദൃശ്യമാണ്

വൈറസ് വ്യാപനം നഗരങ്ങളെ കടന്നാക്രമിച്ചപ്പോൾ കൂടുതൽ സുസ്ഥിരവും ആരോഗ്യകരവുമായ നഗരങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനായി വെർച്വൽ റിയാലിറ്റി പോലുള്ള പുതിയ സാങ്കേതികവിദ്യകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന ചിന്തയിലാണ് പ്ലാനർമാർ ..

പഴയ ലോകം ഇനി ഒരിക്കലും തിരിച്ചുവറില്ലെന്ന രീതിയിലാണ് ഇപ്പോള്‍ കാണുന്ന ചില നീക്കങ്ങള്‍. ലോകമെമ്പാടുമുള്ള 5 ദശലക്ഷത്തിലധികം ആളുകൾക്ക് ശ്വാസകോശരോഗം അനുഭവപ്പെടുന്ന സാഹചര്യത്തിൽ വൈറസ് കണ്ടെത്തുന്നതിനും സേവനങ്ങൾ നൽകുന്നതിനും റോബോട്ടുകൾ, ഡ്രോണുകൾ, കൃത്രിമബുദ്ധി എന്നിവയുടെ വ്യാപകമായ ഉപയോഗം ഇതിനകം ആരംഭിച്ചു.. ഈ സാങ്കേതികവിദ്യകള്‍ അണിയറയില്‍ ഒരുങ്ങുന്ന കാര്യം കുറച്ചു വര്‍ഷങ്ങളായി നമുക്ക് അറിയാമായിരുന്നു. എന്നാല്‍, ഇവ എങ്ങനെ അവതരിപ്പിക്കപ്പെടും എന്ന കാര്യത്തില്‍ പല വിധ സംശയങ്ങളും ഉണ്ടായിരുന്നു. കൊറോണാവൈറസ് അവയ്ക്ക് സമൂഹങ്ങളുടെ മേല്‍ ആധിപത്യമറപ്പിക്കാനുള്ള പശ്ചാത്തലം ഒരുക്കുകയാണ് ചെയ്തിരിക്കുന്നത്.

ഭാവിയിലെ ആരോഗ്യ പ്രതിസന്ധികളെ നേരിടാൻ ആസൂത്രകരും അധികാരികളും പുതിയ സാങ്കേതിക വിദ്യകളുടെ ആസൂത്രണ പരിപാടികൾ ആരംഭിച്ചുകഴിഞ്ഞു.. നഗരങ്ങളുടെ ഡിജിറ്റൽ ഇരട്ടകൾ അല്ലെങ്കിൽ വെർച്വൽ ത്രിമാന പകർപ്പുകൾ ഉൾപ്പെടെ യാണ് ലക്ഷ്യമിടുന്നതെന്ന് ചിക്കാഗോ ആസ്ഥാനമായുള്ള ടെക്നോളജി സ്ഥാപനമായ സിറ്റിസെനിത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് മൈക്കൽ ജാൻസൻ പറഞ്ഞു.

പ്രത്യക്ഷത്തില്‍ വൈറസിന്റൈ വ്യാപനത്തിനു തടയിടുക എന്നതും വരുംകാലത്ത് കൂടതല്‍ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതുമാണ് സാങ്കേതികവിദ്യയുടെ ലക്ഷ്യം. വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നഗരങ്ങള്‍ തന്നെ പുനഃസൃഷ്ടിക്കപ്പെടുകയാണ്. ഇവ ഭാവിയില്‍ ഗുണകരമായേക്കാമെന്നാണ് വിശ്വാസം.

ഡിജിറ്റല്‍ ഇരട്ട നഗരം (digital twin city) എന്ന സങ്കല്‍പ്പം ഇതുവരെ കാര്യമായി ചർച്ചചെയ്യപ്പെടാത്ത ഒന്നാണ് . ഒരോ നഗരത്തിന്റെയും ത്രിമാനതയുള്ള പകര്‍പ്പ് വെര്‍ച്വലായി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഭാവിയില്‍ ആരോഗ്യ ഭീഷണി ഇല്ലാതാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് സിറ്റിസെനിത് ടെക്‌നോളജി കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് മൈക്കള്‍ ജാന്‍സണ്‍ പറയുന്നു. വൈറസ് പോലെയൊരു വ്യാധി പരക്കുന്നത് തത്സമയം അറിയാനും വളരെ പെട്ടെന്ന്, വിവരം ശേഖരിക്കാനും അത് വേണ്ടപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കാനും ഇതുകൊണ്ട് സാധിക്കുമെന്നാണ് പറയുന്നത് . സാമ്പത്തികമായി തകര്‍ന്ന സ്ഥലങ്ങളുടെ വീണ്ടെടുപ്പിനും ഇത് ഉപകരിക്കുമെന്നു കരുതുന്നു.
നഗരങ്ങള്‍ക്കാണ് ഇത് ഇപ്പോള്‍ നടപ്പാക്കപ്പെടുന്നത്. നഗരത്തിലെ തെരുവ് ഗ്രിഡുകൾ, ഗതാഗത ശൃംഖലകൾ, കെട്ടിടങ്ങൾ, ജനസംഖ്യ എന്നിവ മാതൃകയാക്കുന്നത് ഡിസൈൻ മാറ്റങ്ങൾ എങ്ങനെ ബാധിക്കുമെന്ന് പ്രവചിക്കാൻ ആസൂത്രകരെ സഹായിക്കുമെന്ന് ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് സെന്റർ സ്റ്റട്ട്ഗാർട്ട് (എച്ച്എൽആർഎസ്) ഗവേഷകനായ ഫാബിയൻ ഡെംബ്സ്കി പറഞ്ഞു.

നഗരങ്ങള്‍ സങ്കീര്‍ണ്ണമാണ്. എന്നാല്‍, അവയിലെ കാലാവസ്ഥ, വായുവിന്റെ ഗുണനിലവാരം, വാഹന ഗതാഗതം, ആളുകളുടെ നീക്കം, തുടങ്ങിയവ ഡിജിറ്റലായി പുനഃസൃഷ്ടിക്കപ്പെട്ടാല്‍ കൂടുതല്‍ കാര്യക്ഷമതയോടെ അവിടെ പലതും നടപ്പിലാക്കാന്‍ സാധിക്കുമെന്നും ഫാബിയന്‍ ഡെംബ്‌സ്‌കി പറയുന്നത്.

വെര്‍ച്വല്‍ സിംഗപ്പൂരാണ് ആദ്യം ഉയര്‍ന്നുവന്നിരിക്കുന്ന ഇരട്ട നഗരങ്ങളിലൊന്ന്. ഇവിടെ വരാവുന്ന കാലാവസ്ഥാ വ്യതിയാനം, അടിസ്ഥാനസൗകര്യ വികസനം, പൊതുജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍ തുടങ്ങിയവ നടത്തിവച്ചു കഴിഞ്ഞാല്‍ ഇവിടെ ഭാവിയില്‍ പല തരത്തിലുമുള്ള പ്രതിസന്ധികള്‍ ഉടലെടുക്കുമ്പോള്‍ എളുപ്പത്തില്‍ പരിഹാരം കാണാമെന്നാണ് സിംഗപ്പൂരിന്റെ സർക്കാർ ടെക്‌നോളജി ഏജന്‍സിയുടെ വക്താവ് പറയുന്നത്. നഗരവീധികളുടെ ചട്ടക്കൂടുകള്‍, ഗതാഗത സംവിധാനം, കെട്ടിടങ്ങള്‍, പൊതുജനം എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ച് സൃഷ്ടിക്കുന്ന വെര്‍ച്വല്‍നഗരം പരിശോധിച്ചാല്‍, ഇവിടെ വരുത്തുന്ന മാറ്റങ്ങള്‍ എങ്ങനെയാണ് ഒരോ പ്രദേശത്തെയും ആളുകളെയും ബാധിക്കുക എന്ന് കണ്ടെത്താനാകും.

എന്നാല്‍ ഇത്തരം കൃത്രിമ സജ്ജീകരണങ്ങള്‍ക്ക് ഒരു നഗരവാസിയുടെ വികാരമുള്‍ക്കൊള്ളാനാകുമോ എന്നാണ് ഉയരുന്ന ചോദ്യം. ഇക്കാലം വരെ നഗരങ്ങള്‍ കെട്ടിപ്പെടുക്കുന്നതിലും അവയെ നിയന്ത്രിക്കുന്നതിലും മുന്നിലുണ്ടായിരുന്നത് മനുഷ്യന്റെ വികാരങ്ങളായിരുന്നു.

ഡെംബ്‌സ്‌കിയും മറ്റുഗവേഷകരും ചേര്‍ന്ന് ജര്‍മനിയിലെ സ്റ്റുട്ഗാര്‍ട്ടിനടുത്തുള്ള, ചെറു പട്ടണമായ ഹെറന്‍ബര്‍ഗിന്റെ ഇരട്ട നഗരവും സൃഷ്ടിച്ചുകഴിഞ്ഞു. അതിനു ശേഷം ഗവേഷകര്‍ നഗരവാസികളോട് ഒരു ആപ് ഉപയോഗിച്ച് തങ്ങളുടെ വികാരങ്ങള്‍ റെക്കോഡു ചെയ്യാന്‍ ആവശ്യപ്പെട്ടു. നഗരത്തിലെ പൊതു സ്ഥലങ്ങളിലൂടെ യാത്രചെയ്യുമ്പോള്‍ ഉണ്ടാകുന്ന വികാരങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ അവര്‍ക്കായി. വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നടത്തിയ ഈ പരീക്ഷണത്തില്‍ 1000 നഗരവാസികള്‍ പങ്കെടുത്തു.

തങ്ങള്‍ നഗരിത്തിന്റെ ഒരു പ്രത്യേക പ്രദേശത്ത് മനസ്സുഖം അനുഭവിച്ചോ എന്നൊക്കെ രേഖപ്പെടുത്താം. അമിത ട്രാഫിക് ഉള്ള ഇടങ്ങള്‍, വേണ്ടത്ര തെരുവ് വിളക്കുകളില്ലാത്ത നിരത്തുകള്‍ തുടങ്ങിയവയെ എല്ലാം കുറിച്ചുള്ള നഗരവാസികളുടെ പ്രതികരണങ്ങള്‍ കണക്കിലെടുത്ത് നഗരത്തില്‍ ആര്‍ക്കിടെക്ടുകള്‍ക്കും പ്ലാനര്‍മാര്‍ക്കും ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്താനാകും.

നിലവില്‍ നഗരത്തിനു മാറ്റങ്ങള്‍ വരുത്താനുള്ള പ്ലാനുകള്‍ തയാറാക്കുമ്പോള്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാല്‍, ഇതുകൂടെ അറിയുമ്പോഴാണ് പ്ലാനിങ് പൂര്‍ണമാകുന്നത്. പുതിയ കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള കൂടുതല്‍ ജനാധിപത്യപരമായ നീക്കമാണിതെന്നും പറയുന്നു. സ്ത്രീകള്‍, പ്രായമായവര്‍, കുടിയേറ്റക്കാര്‍, അംഗവൈകല്യമുള്ളവര്‍ തുടങ്ങിയവരുടെയൊക്കെ പ്രതികരണങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചുവെന്ന് ഗവേഷകര്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനം ബാധിക്കാനിടയുള്ള നഗരങ്ങള്‍, പരിസ്ഥിതി ലോല മേഖലകള്‍ തുടങ്ങിയവയ്ക്ക് വളരെ ഉപകാരപ്രദമായിരിക്കും ഡിജിറ്റല്‍ ഇരട്ട നഗരം എന്ന സങ്കല്‍പ്പമെന്ന് ഗവേഷകര്‍ പറയുന്നു. ഇവിടങ്ങളില്‍ സംഭവിക്കാവുന്ന മാറ്റങ്ങള്‍ വെര്‍ച്വലായി നിർമിച്ചുനോക്കി, പ്രകൃതിദുരന്തം സംഭവിക്കുന്നതിനു മുന്‍പ് തന്നെ കണ്ടറിഞ്ഞ് വേണ്ട നടപടികള്‍ സ്വീകരിക്കികാമെന്നതാണ് ഇതിന്റെ ഗുണം. തങ്ങള്‍ ഇതുവരെ ചെയ്തു വച്ചതു കൂടാതെ മഹാവ്യാധി പടര്‍ന്നാല്‍ എന്തു ചെയ്യാമെന്നതു കൂടെ വെര്‍ച്വല്‍ നഗരങ്ങളിലേക്ക് ഉള്‍ക്കൊള്ളിക്കുകയാണ് ഗവേഷകര്‍.

കുടിയേറ്റക്കാരുടെപ്രശ്‌നങ്ങള്‍, മധ്യവര്‍ഗവും, കാശുകാരും നഗരത്തിനു വരുത്തിയിരിക്കുന്ന കേടുപാടുകള്‍ തീര്‍ക്കുക തുടങ്ങിയവയും ഉള്‍ക്കൊള്ളിക്കും. വെര്‍ച്വല്‍ ഇരട്ട നഗരം എന്ന സങ്കല്‍പ്പം നിരവധി പുതിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്നും ഗവേഷകര്‍ കരുതുന്നു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (3 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends