രോഗമുക്തി നിരക്ക് 58 ശതമാനം; രാജ്യത്ത് കോവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

രാജ്യത്ത് കോവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. രാജ്യത്തിന്റെ കൊവിഡ് രോഗമുക്തി നിരക്ക് 58 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രം. ഇന്ത്യയില്‍ കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം മൂന്ന് ലക്ഷമായിട്ടുണ്ടെന്നും രാജ്യത്ത് കൊവിഡ് മരണനിരക്ക് മൂന്ന് ശതമാനമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. രാജ്യത്ത് നിലവില്‍ 5,08,953 കൊവിഡ് രോഗികളുണ്ടെന്നാണ് റിപ്പോർട്ട്.
രാജ്യത്ത് 19 ദിവസം കൂടുമ്ബോഴാണ് കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത്. രാജ്യത്ത് ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള കണക്കനുസരിച്ച് ഇത് മൂന്ന് ദിവസമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 18,500 കൊവിഡ് കേസുകളാണ് സ്ഥിതീകരിച്ചത്. രാജ്യത്ത് ഒറ്റദിവസം കൊണ്ട് ഇത്രയധികം കേസുകള്‍ രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്.
കൊവിഡ് സാഹചര്യം ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതാണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം. അമേരിക്ക, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്‍പിലായി സ്ഥാനമുള്ളത്.
https://www.facebook.com/Malayalivartha


























