കേരള സൈബര്‍ വാരിയേഴ്‌സ് ഡല്‍ഹി സര്‍ക്കാരിന്റെ ആരോഗ്യവകുപ്പ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ആരോഗ്യ പ്രവര്‍ത്തകരോടുള്ള ഡല്‍ഹി സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് കേരളാ സൈബര്‍ വാരിയേഴ്‌സ് ഡല്‍ഹി സര്‍ക്കാരിന്റെ ആരോഗ്യവകുപ്പ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. സര്‍ക്കാരിന്റെ പക്കലുള്ള കോവിഡ് ഡേറ്റ സുരക്ഷിതമല്ലെന്നും വാരിയേഴ്‌സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വെറും 10 മിനിറ്റ് സമയമേ അവരുടെ സെര്‍വറിലേക്ക് പ്രവേശനം നേടാന്‍ എടുത്തുള്ളൂവെന്നും സുരക്ഷിതമല്ലാത്ത ഈ സെര്‍വറുകളിലുള്ള സെന്‍സിറ്റീവ്-ഡാറ്റയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത് അമ്പരപ്പിച്ചെന്നും അവര്‍ പറയുന്നു.
ആക്‌സസ് ചെയ്ത ഡാറ്റയില്‍ കോവിഡ് രോഗികളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പരിശോധന ഫലം, ക്വാറന്റീന്‍ നിരീക്ഷണ ഡേറ്റ, വിമാനത്താവള ഡേറ്റ, പാസ്പോര്‍ട്ട് വിശദാംശങ്ങള്‍, ആശുപത്രി വിവരങ്ങള്‍ മുതലായവ അടങ്ങിയിരിക്കുന്നു. ഹാക്കേഴ്‌സ് ഇട്ടിരുന്ന പല ബാക്‌ഡോര്‍സും ആ സര്‍വറില്‍ കണ്ടെത്തി. ചിലതൊക്കെ റിമൂവ് ചെയ്തു. വളരെ അലക്ഷ്യമായിട്ടാണ് ഡേറ്റ കൈകാര്യം ചെയ്യുന്നത്.
ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹിയിലെ കോവിഡിന്റെ സ്ഥിതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്ന സെര്‍വറാണിത്. ഒരു ഹാക്കറിന് ഈ ഡാറ്റ എഡിറ്റു ചെയ്യുവാനും കൈകാര്യം ചെയ്യുവാനും ദുരുപയോഗം ചെയ്യുവാനും കഴിയും'- കേരള സൈബര്‍ വാരിയേഴ്‌സ് അവരുടെ ഫെയ്‌സബുക്കില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























