Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കിഴക്കന്‍ ലഡാക്കില്‍ ചൈന വിരണ്ടോടുന്നു; ടാങ്കുകളും തോക്കുകളും യുദ്ധവിമാനങ്ങളുമായി 15,000 സൈനികരെ അയച്ചിട്ടുണ്ട് ഇന്ത്യ; ഉപഗ്രഹ ചിത്രം വഴിതെറ്റിക്കുന്നത് കിഴക്കന്‍ ലഡാക്കില്‍ സംഭവിക്കുന്നത്; അതിര്‍ത്തിയിലെ സൈനീകര്‍ പറയുന്നതിങ്ങനെ;

28 JUNE 2020 11:56 AM IST
മലയാളി വാര്‍ത്ത

അതിര്‍ത്തിയില്‍നിന്ന് പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും നമുക്ക് കണ്ണുമടച്ചു വിശ്വസിക്കാനാകില്ല. അവിടെ നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് വ്യക്തമായ ചിത്രം നല്‍കുക ആര്‍മി ഉദ്യോഗസ്ഥാര്‍ തന്നെയാകും. അതായിരിക്കും അതിര്‍ത്തിയിലെ യഥാര്‍ത്ഥ സ്ഥിതിയും. നിലവില്‍ കിഴക്കന്‍ ലഡാക്കിലാണ് ചൈന ഏറ്റവും ഒടുവില്‍ അവകാശവാദം ഉന്നയിച്ച മേഖല. ഇവിടെ ചൈനീസ് സൈന്യം താവളം കെട്ടി നിലയുറപ്പിച്ചിരിക്കുകയാണ് എന്നാണ് വാര്‍ത്തകള്‍. അതിനെ ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നതും.

ഈ മാസം 22-ന് ഇരുഭാഗത്തെയും കോര്‍ കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം ഇന്ത്യയുടെ പ്രദേശത്ത് പി.എല്‍.എ. വീണ്ടും കൂടാരങ്ങള്‍ കെട്ടിയെന്ന വാര്‍ത്ത ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. ''ഉപഗ്രഹചിത്രങ്ങള്‍ വഴിതെറ്റിക്കുന്നവയാണ്. അവ അവിടെനടക്കുന്ന കാര്യങ്ങളുടെ യഥാര്‍ഥചിത്രം നല്‍കുന്നില്ല. ഇന്ത്യന്‍സേന നീക്കംചെയ്തശേഷം എല്‍.എ.സി.ക്കിപ്പുറം ചൈനീസ് പട്ടാളം കൂടാരങ്ങളുണ്ടാക്കിയിട്ടില്ല. പി.എല്‍.എ. കെട്ടിയ താത്കാലിക കൂടാരങ്ങളെച്ചൊല്ലി അവസാനം നടന്ന ഏറ്റുമുട്ടല്‍ ഗാല്‍വന്‍ താഴ്വരയിലേതാണെന്നാണ്'' -കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികളെക്കുറിച്ച് നേരിട്ടറിവുള്ള പേര് വെളിപ്പെടുത്താനാകാത്ത സൈനീക ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

മാത്രമല്ല ഇന്ത്യന്‍ സൈനീകര്‍ ചൈനീസ് സൈന്യത്തെ പോലെയല്ല ''കിഴക്കന്‍ ലഡാക്കിലെ എല്‍.എ.സി.യില്‍ നീണ്ടകാലം ചെലവഴിക്കാന്‍ ഇവിടുത്തെ കരസേന സജ്ജമാണ്. പക്ഷേ ചൈനക്ക് താവളങ്ങളില്ലാതെ ഇവിടെ കഴിയുക പ്രയാസമാണ്. ഇവിടത്തെ കാലാവസ്ഥയുമായി നമ്മുടെ സൈനികര്‍ നന്നായി ഇണങ്ങിക്കഴിഞ്ഞു. മാസങ്ങളോളം ഇവിടെക്കഴിയാന്‍ അവര്‍ക്കാവും. അതിര്‍ത്തിയോടുചേര്‍ന്ന പ്രദേശങ്ങളിലെ സൈനികരുടെ അംഗബലം കൂട്ടുന്നകാര്യത്തിലും അവര്‍ക്കാവശ്യമായ ആയുധങ്ങളും ആഹാരവും മറ്റുവസ്തുക്കളും ലഭ്യമാക്കുന്നതിലുമാണ് ഇനി ശ്രദ്ധപതിപ്പിക്കേണ്ടത്'' -അവര്‍ പറഞ്ഞു.

ഇനിയുള്ള നീക്കം ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളിന് അപ്പുറം തമ്പടിച്ചിരിക്കുന്ന പീപ്പിള്‍ ലിബറേഷന്‍ ആര്‍മ്മിയുമായി എണ്ണത്തിലും കരുത്തിലും തുല്യത കൈവരിക്കുക എന്നതാണ് കരസേനയുടെ പ്രാഥമിക ദൗത്യം. പി.എല്‍.എ. അംഗങ്ങള്‍ എല്‍.എ.സി.യില്‍നിന്നു പിന്മാറുന്നത് നിരീക്ഷിച്ചു കാത്തിരിക്കുകയാണ് ഇന്ത്യയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്മാറ്റം വളരെ സാവധാനത്തിലാണെന്നും പൂര്‍ത്തിയാകാന്‍ മാസങ്ങളെടുക്കുമെന്നുമാണ് അവര്‍ പറയുന്നത്.

മാത്രമല്ല ചൈന എന്തെങ്കിലും ആക്രമണത്തിനുമുതിര്‍ന്നാല്‍ നേരിടുന്നതിനായി കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയിലേക്ക് (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളില്‍) ടാങ്കുകളും തോക്കുകളും യുദ്ധവിമാനങ്ങളുമായി 15,000 സൈനികരെയും ഇന്ത്യ അയച്ചിട്ടുണ്ട്. വടക്കന്‍ ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ 2013-ല്‍ ചൈനയുമായി സംഘര്‍ഷമുണ്ടായതിനുശേഷം ഇപ്പോഴാണ് ഇത്രവലിയ സൈനികസന്നാഹത്തെ ഇന്ത്യ അയക്കുന്നത്. 50 ദിവസത്തിലേറെയായി കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സേന (പി.എല്‍.എ.) തുടരുന്ന ആക്രമണോത്സുകതയ്ക്കുള്ള മറുപടിയായാണിത്.

ഇന്ത്യന്‍ പ്രതിരോധത്തെ അതിജീവിക്കാന്‍ ഒരുലക്ഷം പട്ടാളക്കാരെയെങ്കിലും ചൈനയ്ക്കുവേണ്ടിവരും. എന്നാല്‍, ഇതുവരെ അത്രയേറെപ്പേരെ ചൈന വിന്യസിച്ചിട്ടില്ല. ''ഇത്രവലിയ സേനാവിന്യാസം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍പോന്നത്ര പട്ടാളക്കാരെയേ അയച്ചിട്ടുള്ളൂ എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍''

അതുപോലെതന്നെ ''എല്‍.എ.സി.ക്കപ്പുറമുള്ള സ്വന്തം പ്രദേശത്തു നിലയുറപ്പിച്ചിരിക്കുന്ന ചൈനീസ് പട്ടാളത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ആക്രമാസക്തമായ പെരുമാറ്റമുണ്ടായിട്ടില്ല. എല്‍.എ.സി.യില്‍ റോന്തുചുറ്റുന്ന പി.എല്‍.എ. സംഘങ്ങളാകട്ടെ സ്വന്തം പ്രദേശത്തേക്ക് ഉള്‍വലിഞ്ഞുകഴിഞ്ഞു. ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ സ്വന്തം സ്ഥലത്തുതന്നെയാണുള്ളത്. അതിനാല്‍ അവര്‍ നേര്‍ക്കുനേര്‍ വരുന്നില്ല. പ്രകോപനമുണ്ടാക്കാതെ സേനാപിന്മാറ്റം നടക്കുകയും ചെയ്യുമെന്നും മറ്റൊരു സൈനികോദ്യോഗസ്ഥന്‍ പറയുകയുണ്ടായി.

അഞ്ചു ബ്രിഗേഡുകളിലായി 15,000 പട്ടാളക്കാരെയാണ് ഇന്ത്യ അയച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാലാള്‍പ്പടയ്‌ക്കൊപ്പം യുദ്ധ ടാങ്കുകള്‍, തോക്കുകള്‍, വ്യോമപ്രതിരോധ തോക്കുകള്‍, അമേരിക്കയില്‍നിന്ന് പുതുതായി വാങ്ങിയ അപ്പാച്ചിയുള്‍പ്പെടെയുള്ള ആക്രമണ ഹെലികോപ്റ്ററുകള്‍ എന്നിവയും അയച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (1 hour ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (3 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends