Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഐഫോണ്‍ ഉപയോക്താക്കള്‍ ടൈപ്പ് ചെയ്യുന്നത് അടക്കം ഗൗരവകരമായതും, അല്ലാത്തതുമായ വിവരങ്ങള്‍ എല്ലാം ടിക്ടോക്ക് ആപ്പ് മനസിലാക്കുന്നുവെന്ന് വെളിപ്പെടുത്തല്‍.... ചൈനീസ് ആപ്പിന്റെ ലക്ഷ്യം?

29 JUNE 2020 11:05 AM IST
മലയാളി വാര്‍ത്ത

ഐഫോണ്‍ ഉപയോക്താക്കള്‍ ടൈപ്പ് ചെയ്യുന്നത് അടക്കം ഗൗരവകരമായതും, അല്ലാത്തതുമായ വിവരങ്ങള്‍ എല്ലാം ടിക്ടോക്ക് ആപ്പ് മനസിലാക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ ഒഎസ് പുതിയ പതിപ്പ് ഐഒഎസ് 14 ബീറ്റ ഉപയോഗിച്ച ഉപയോക്താക്കളാണ് ഇത് കണ്ടെത്തിയത്. ടിക്ടോക്കിന് പുറമേ മറ്റ് ചില ആപ്പുകളും ഇത്തരം സ്വഭാവം കാണിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഐഫോണിലെ ഐഒഎസ് പിഴവില്‍ നിന്നാണ് ചൈനീസ് ആപ്പ് ഇത്തരത്തില്‍ ഒരു കാര്യം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇത്തരം നടപടി തങ്ങളുടെ ഫീച്ചറിലെ ചില പിഴവുകളാണെന്നും. ഇത് മുന്‍പ് തന്നെ ആപ്പ് അപ്‌ഡേഷനിലൂടെ പരിഹരിച്ചതാണെന്നും. ഒരിക്കലും ചാരപ്രവര്‍ത്തിയോ ഡാറ്റ ചോര്‍ത്തലോ നടത്തിയിട്ടില്ലെന്നുമാണ് ടിക്ടോക്കിന്റെ വാദം.

ഐഒഎസിലെ ക്ലിപ്പ്‌ബോര്‍ഡ് സംവിധാനത്തിലാണ് ഇപ്പോള്‍ പ്രശ്‌നം. ഇത് പ്രകാരം ഒരു ആപ്പില്‍ നിന്നും ചിത്രമോ, ഇമേജോ കോപ്പിചെയ്ത് അടുത്ത ആപ്പിലേക്ക് കൊണ്ടുപോകാം. ഇത് മാത്രമല്ല ഒരു ആപ്പിള്‍ ഡിവൈസില്‍ നിന്നും കോപ്പി ചെയ്ത് മറ്റൊരു ആപ്പിള്‍ ഡിവൈസിലേക്ക് മാറ്റാം. അതായത് ഐഫോണില്‍ ക്ലിപ്പ്‌ബോര്‍ഡില്‍ കോപ്പി ചെയ്യുന്നത് മാക്കിലോ, ഐപാഡിലോ ഉപയോഗിക്കാം.

ഇത്രയും കാലം ഇത്തരത്തില്‍ ഉപയോക്താവ് ക്ലിപ്പ്‌ബോര്‍ഡില്‍ കോപ്പി ചെയ്യുന്ന വിവരങ്ങളും ചിത്രങ്ങളും ആപ്പുകള്‍ ഉപയോക്താവ് അറിയാതെ മനസിലാക്കിയിരുന്നു എന്നാണ് ഇപ്പോള്‍ വരുന്ന വിവരം. ഇത്രയും കാലം ഐഒഎസില്‍ ക്ലിപ്പ്‌ബോര്‍ഡില്‍ കോപ്പി ചെയ്യുന്ന വിവരങ്ങള്‍ ആരൊക്കെ വായിക്കുന്നു എന്നത് സംബന്ധിച്ച് അലര്‍ട്ട് ഒന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍ പുതിയ ആപ്പിള്‍ ഐഒഎസ് 14 ബീറ്റ അപ്‌ഡേഷനില്‍ ഇത്തരം ക്ലിപ്പ്‌ബോര്‍ഡ് വിവരങ്ങള്‍ ഏതൊക്കെ ആപ്പുകള്‍ വായിക്കുന്നു എന്ന അലര്‍ട്ട് ലഭിച്ചു തുടങ്ങി. ഇതോടെയാണ് ടിക്ക്‌ടോക്ക് അടക്കം പല ആപ്പുകളുടെയും ചോര്‍ത്തല്‍ സ്വഭാവം വ്യക്തമായത്. ഇത് സംബന്ധിച്ച് വിവിധ പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

എന്നാല്‍ പുതിയ ഫോര്‍ബ്‌സ് വാര്‍ത്തയുടെ പാശ്ചത്തലത്തില്‍ ഉണ്ടായ ഏത് ആശങ്കയും പരിഹരിക്കുന്ന രീതിയില്‍ ടിക്ടോക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നാണ് ടിക്ടോക്ക് അറിയിച്ചത്. അതേസമയം അക്യുവെതര്‍, ഗൂഗിള്‍ ന്യൂസ്, കോള്‍ ഫോര്‍ ഡ്യൂട്ടി തുടങ്ങിയ പ്രമുഖ ആപ്പുകളും ഈ പ്രശ്‌നം ഉണ്ടാക്കുന്നുണ്ടെന്നും ഫോര്‍ബ്‌സ് ആര്‍ട്ടിക്കിള്‍ പറയുന്നുണ്ട്., ചെറിയ വീഡിയോകള്‍ സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനുമായി ബൈറ്റ്ഡാന്‍സ് എന്ന ചൈനീസ് ഐ ടി കമ്പനി നിര്‍മിച്ച ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്.ബൈറ്റ്ഡാന്‍സ് ഉടമസ്ഥതയില്‍, ചൈനയില്‍ 2016 സെപ്റ്റംബറില്‍ ഡുവൈന്‍ എന്ന പേരില്‍ ആയിരുന്നു ഇത് ആദ്യം വിപണിയിലിറക്കിയത് ഏകദേശം ഒരു വര്‍ഷത്തിനു ശേഷം ടിക്ക് ടോക് എന്ന പേരില്‍ ഇത് വിദേശ വിപണിയില്‍ പരിചയപ്പെടുത്തി. 2018 ല്‍ ഈ ആപ്ലിക്കേഷന്‍ ഏഷ്യ , യുണൈറ്റഡ് സ്റ്റേറ്റ്‌സ്, എന്ന് തുടങ്ങി ലോകത്തിന്റെ പലഭാഗത്തും ജനപ്രിയത നേടി. 2018 ഒക്ടോബറിലെ കണക്ക് അനുസരിച്ച് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. 2018 ല്‍ ഇത് 150 ലധികം രാജ്യങ്ങളിലും 75 ഭാഷകളിലും ലഭ്യമായി.ഉപയോക്താക്കള്‍ക്ക് 3-15 സെക്കന്‍ഡുകള്‍ , 3-60 സെക്കന്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ലൂപ്പിംഗ് വീഡിയോകള്‍ സൃഷ്ടിക്കാന്‍ ഈ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സാധിക്കും ആഗോളതലത്തില്‍ 500 മില്ല്യന്‍ ഉപയോക്താക്കളാണ് ഈ ആപ്ലിക്കേഷനെ ഇതുവരെ സ്വന്തമാക്കിയത്.

200 ദിവസം കൊണ്ടാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചു എടുത്തത്, ഒരു വര്‍ഷത്തിനുള്ളില്‍ 100 ദശലക്ഷം ഉപയോക്താക്കളാണ് ലഭിച്ചത്, പ്രതിദിനം 1 ലക്ഷം കോടി വീഡിയോകള്‍ ഉപഭോക്താക്കള്‍ കാണുന്നുണ്ട് .എന്നാല്‍ ചൈനയില്‍ ഈ ആപ്ലിക്കേഷന്‍ ഡ്യുയിന്‍ എന്ന പേരില്‍ ആണ് അറിയപെടുന്നത്.

"

------

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (5 minutes ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (16 minutes ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (37 minutes ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (42 minutes ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (47 minutes ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (53 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (56 minutes ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (1 hour ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (1 hour ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (1 hour ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (1 hour ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (2 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (2 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (4 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (4 hours ago)

Malayali Vartha Recommends