അനന്ത് നാഗിൽ മൂന്ന് തീവ്രവാദികളെ ഇന്ത്യൻ സൈന്യം വധിച്ചു; മസൂദിന്റെ വധത്തോടെ ജമ്മു മേഖലയില്‍ ദോഡ ജില്ല തീവ്രവാദ മുക്തമായെന്ന് പോലീസ്

അനന്ത് നാഗിൽ ഇന്ത്യൻ സേനയുടെ മുന്നിൽ പിടിച്ച് നില്ക്കാൻ തീവ്രവാദികൾക്ക് കഴിഞ്ഞില്ല. മൂന്ന് തീവ്രവാദികളെ ഇന്ത്യൻ സൈന്യം വധിച്ചു . ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ മസൂദ് അഹമ്മദ് ഭട്ട് ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ദക്ഷിണ കശ്മീരിലെ ഖുച്ഛോഹാര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മസൂദിന്റെ വധത്തോടെ ജമ്മു മേഖലയില്‍ ദോഡ ജില്ല തീവ്രവാദ മുക്തമായെന്ന് പൊലിസ് പ്രഖ്യാപിച്ചു. അവസാന തീവ്രവാദിയും കൊല്ലപ്പെട്ടെന്നും പൊലിസ് പറഞ്ഞു.ദോഡ ജില്ല ഭീകര മുക്തമായെന്നും അറിയിക്കുകയായിരുന്നു . ‘മസൂദ് ബലാത്സംഗക്കേസില്‍ ഉള്‍പ്പെടുകയും ഒളിവില്‍ പോവുകയും ചെയ്തു. പിന്നീട് ഹിസ്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്ന ഇയാള്‍ കശ്മീരിലേക്ക് പ്രവര്‍ത്തനം മാറ്റുകയായിരുന്നു ജമ്മു കശ്മീര്‍ പൊലിസ് മേധാവി ദില്‍ബാഗ് സിങ് പറഞ്ഞു.
ദക്ഷിണ കശ്മീരില്‍ 29 വിദേശ തീവ്രവാദികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജമ്മു കശ്മീര്‍ പൊലിസ് ശനിയാഴ്ച പറഞ്ഞിരുന്നു. ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടൽ തുടങ്ങിയത് . ഇപ്പോൾ മൂന്നു പേരെ വധിച്ചിരിക്കുകയാണ് ഇന്ത്യൻ സേന. ഖുൽഹോഗർ പ്രദേശത്ത് ഭീകരസാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ നടത്തുകയായിരുന്നു. തെരച്ചിലിനിടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തു.തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. പ്രദേശത്ത് നിന്ന് ഐകെ 47 തോക്കുകളും,രണ്ട് പിസ്റ്റലുകളും സുരക്ഷാ സേന കണ്ടെടുത്തു. സ്ഥലത്ത് ഏറ്റുമുട്ടൽ നടക്കുകയായിരുന്നു . ജമ്മു-കാശ്മീർ സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവുമാണ് ദോഡ. കാർഗിൽ യുദ്ധകാലത്ത് വളരെയേറെ വാർത്താപ്രാധാന്യം നേടിയ പ്രദേശമാണ് ദോഡാ .
https://www.facebook.com/Malayalivartha


























