രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതർ; ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി മഹാരാഷ്ട്ര സർക്കാർ

മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടിയത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. കണ്ടെയ്ന്മെന്റ് സോണുകളില്‍ അവശ്യസര്‍വിസുകള്‍ക്ക് മാത്രമേ അനുമതിയുണ്ടാകൂ. ആശുപത്രി സന്ദര്‍ശനത്തിനും അവശ്യ സാധനങ്ങള്‍ വാങ്ങാനും മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 1,64,626 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. 7429 മരണവും റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 380 മരണങ്ങളും 19,459 പുതിയ കോവിഡ് കേസുകളും കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 16,475 ആയി. മൊത്തം രോഗികളുടെ എണ്ണം 5,48,318 ആയി ഉയർന്നു. നിലവിൽ 2,10,120 പേർ ചികിത്സയിലാണ്. ഇതുവരെ 3,21,723 പേർ രോഗമുക്തരായി.
ഏറ്റവും കൂടുതൽ കേസുകളും മരണവും മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 1,64,626 ആയി. 7,429 പേര്‍ രോഗം ബാധിച്ച് മരിച്ചു. 83,077 കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. ഡൽഹിയിൽ ഇതുവരെ 2,623 പേർ മരിച്ചു. മൂന്നാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 82,275 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 1,079 പേരാണ് മരിച്ചത്. ഗുജറാത്തിൽ ആകെ രോഗികളുടെ എണ്ണം 31,320 ആയി. ഇതുവരെ 1,808 പേർ മരിച്ചു. ഉത്തർപ്രദേശില്‍ ആകെ 22,147 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 660 പേർ രോഗം ബാധിച്ച് മരിച്ചു.
https://www.facebook.com/Malayalivartha


























