കുഞ്ഞിെൻറ മൃതദേഹം കെട്ടിപ്പിടിച്ച് നിലത്തുകിടന്ന് അലമുറയിടുന്ന പിതാവും പൊട്ടിക്കരയുന്ന മാതാവും; ആരുടേയും കണ്ണ് നിറക്കും കാഴ്ച

ഉത്തർപ്രദേശിലെ കന്നൗജിലെ സർക്കാർ ആശുപത്രി വളപ്പിൽ ഒരു വയസ്സുള്ള കുഞ്ഞിെൻറ മൃതദേഹം കെട്ടിപ്പിടിച്ച് നിലത്തുകിടന്ന് അലമുറയിടുന്ന പിതാവും പൊട്ടിക്കരയുന്ന മാതാവും. ആരുടേയും കണ്ണ് നിറക്കും കാഴ്ച.
കടുത്ത പനിയുമായി ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന് ഡോക്ടർമാർ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരണം സംഭവിച്ചതായാണ് മാതാ പിതാക്കൾ ആരോപിക്കുന്നത്. കുട്ടിയുടെ അവസ്ഥ ഗുരുതരമായിരുന്നിട്ടും 90 കിലോമീറ്റർ അകലെയുള്ള മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു എന്നാണ് മാതാപിതാക്കൾ പറയുന്നത്. എന്നാൽ ഈ ആരോപണങ്ങൾ ആശുപത്രി-ജില്ലാ അധികൃതർ നിഷേധിച്ചു.
ആശുപത്രിയില്‍ എത്തിച്ച ഉടന്‍തന്നെ കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെന്നും ശിശുരോഗ വിദഗ്ധൻ പരിശോധിച്ചെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഗുരുതരനിലയിലായിരുന്ന കുട്ടി അരമണിക്കൂറിനുള്ളില്‍ മരിക്കുകയായിരുന്നു. ചികിത്സ നിഷേധിക്കപ്പെട്ടതായി കരുതുന്നില്ലെന്നാണ് കന്നൗജ് ജില്ലാ മജിസ്ട്രേറ്റ് രാകേഷ് കുമാർ മിശ്ര പറഞ്ഞു.
ലഖ്നോയിൽ നിന്ന് 123 കിലോമീറ്റർ അകെലയുള്ള കന്നൗജിൽ നിന്ന് ഞായറാഴ്ച വൈകീട്ട് പകർത്തിയതാണ് ഹൃദയഭേദകമായ ഈ വിഡിയോ. ആശുപത്രിയില്‍നിന്ന് ചിലര്‍ പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങൾ എൻ.ഡി.ടി.വിയാണ് പുറത്തുവിട്ടത്. പ്രേംചന്ദ്, ഭാര്യ ആശ ദേവി എന്നിവർ കടുത്ത പനിയും തൊണ്ടയിൽ മുഴയുമായാണ് ഒരു വയസുള്ള മകൻ അനുജുമായി ആശുപത്രിയിലെത്തിയത്.
45 മിനിറ്റിലേറെ ആശുപത്രിയില്‍ കാത്തുനിന്നിട്ടും ഗുരുതരാവസ്ഥയിലായ കുട്ടിയെ പരിശോധിക്കാനോ തൊട്ടുനോക്കാൻ പോലുമോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് മാതാപിതാക്കൾ ആേരാപിക്കുന്നു. കുഞ്ഞിനെ കാൺപുരിലെ ആശുപത്രിയില്‍ എത്തിക്കാന്‍ തെൻറ കൈയ്യില്‍ പണമില്ലെന്ന് പറഞ്ഞതായും പ്രേംചന്ദ് വ്യക്തമാക്കി. ആശുപത്രിയില്‍ ഉണ്ടായിരുന്ന ചിലര്‍ ഇവരുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിക്കാന്‍ തയ്യാറായതെന്നും അപ്പോഴേയ്ക്കും കുഞ്ഞ് മരിച്ചതായും പ്രേംചന്ദ് പറഞ്ഞു.
https://www.facebook.com/Malayalivartha


























