Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

ലോക്ഡൗൺ ഇളവ് രണ്ടാംഘട്ടത്തിലെ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി; ജൂലൈ ഒന്നുമുതലാണ് ഇളവുകൾ നിലവിൽ വരിക; അതേസമയം, കണ്ടയിൻമെന്‍റ് സോണുകളിൽ സമ്പൂർണ ലോക്ഡൗൺ തുടരും

30 JUNE 2020 08:29 AM IST
മലയാളി വാര്‍ത്ത

മാർച്ച് 26-ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്‍റെ ഭാ​ഗമായി അൺലോക്ക് രണ്ടാം ഘട്ടം പ്രഖ്യാപിച്ച് കേന്ദ്ര സ‍ർക്കാർ. 

രാത്രികാല കർഫ്യൂ 10 മുതൽ പുലർച്ചെ അഞ്ചുവരെയാക്കി.
സൗകര്യമുള്ള കടകളിൽ അഞ്ചിലേറെ പേർക്ക് പ്രവേശിക്കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല.
കൂട്ടായ്മകൾക്കുള്ള വിലക്ക് തുടരും.
മെട്രോറെയിൽ, സിനിമാശാല, ജിംനേഷ്യം, ബാർ, നീന്തൽക്കുളം എന്നിവ അടഞ്ഞുകിടക്കും.
രാജ്യാന്തര വിമാനസർവിസുകൾ രണ്ടാംഘട്ടത്തിൽ പുനരാരംഭിക്കില്ല. വന്ദേഭാരത് മിഷൻ വിമാനങ്ങൾ സർവിസ് നടത്തും.
ആഭ്യന്തര വിമാന സർവിസുകളും ട്രെയിനുകളും വർധിപ്പിക്കും.
കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 25 മുതലാണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. തുടർന്ന് ഘട്ടംഘട്ടമായി ദീർഘിപ്പിക്കുകയായിരുന്നു.
മാർച്ച് 26-ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്‍റെ ഭാ​ഗമായാണ് അൺലോക്ക് രണ്ടാം ഘട്ടം കേന്ദ്ര സ‍ർക്കാർ പ്രഖ്യാപിച്ചത് . വിവിധ മന്ത്രാലയങ്ങളുടേയും വിദ​ഗ്ദ്ധസമിതികളുടേയും ശുപാർശകളുടേയും നി‍ർദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് അൺലോക്ക് രണ്ടാം ഘട്ടത്തിന്‍റെ നയങ്ങളും നിയന്ത്രണങ്ങളും നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.

ജൂലൈ 31 വരെ രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾ അടഞ്ഞു കിടക്കും എന്നതാണ് നി‍ർണായക പ്രഖ്യാപനം. മെട്രോ സ‍ർവീസുകളും ഇക്കാലയളവിൽ ഉണ്ടാവില്ല. എന്നാൽ അഭ്യന്തര ട്രെയിൻ സ‍ർവ്വീസുകളും വിമാന സർവ്വീസുകളും കൂടുതൽ സജീവമാകും. അതേസമയം വന്ദേഭാരത് മിഷൻ കൂടാതെ ചാ‍ർട്ടേഡ് വിമാനങ്ങൾ മാത്രമായിരിക്കും വിദേശത്ത് നിന്നും അനുവദിക്കുന്ന വിമാനസ‍ർവ്വീസുകൾ.

രാജ്യത്ത് ജൂലൈ 31 വരെ സ്കൂളുകളും കോളേജുകളും തുറക്കില്ല. മെട്രോ സർവീസും അന്താരാഷ്ട്ര വിമാന സർവീസും ഇല്ല. ബാറുകൾ തുറക്കില്ല. കൂട്ടായ്‍മകള്‍ക്കുള്ള വിലക്ക് തുടരും. രാത്രി കർഫ്യു 10 മണി മുതൽ 5 വരെയാക്കി കുറച്ചു. 65 വയസ് കഴിഞ്ഞവർക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ നിയന്ത്രണം തുടരും. സിനിമതിയേറ്റർ, ജിം എന്നിവ അടഞ്ഞു തന്നെ കിടക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിടുന്ന സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ വഴി അധ്യയനം തുടരണം എന്നാണ് കേന്ദ്രം നിര്‍ദ്ദേശിക്കുന്നത്.ഒന്നിലധികം ഷിഫ്റ്റുകളിൽ വ്യാവസായിക യൂണിറ്റുകളുടെ തടസ്സമില്ലാത്ത പ്രവർത്തനം, ദേശീയ, സംസ്ഥാനപാതകളിൽ വ്യക്തികളുടെയും ചരക്കുകളുടെയും ഗതാഗതം, ബസുകൾ, ട്രെയിനുകൾ, വിമാനങ്ങൾ എന്നിവയിൽ നിന്ന് ഇറങ്ങിയതിനുശേഷം വ്യക്തികളെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ചരക്ക് നീക്കത്തിനും രാത്രി കർഫ്യൂയിൽ ഇളവ് നൽകിയിട്ടുണ്ട്


ആഭ്യന്തര വിമാനങ്ങളും പാസഞ്ചർ ട്രെയിനുകളും പരിമിതമായ തോതില്‍ അണ്‍ലോക്ക് 1 ഘട്ടത്തില്‍ തന്നെ അനുവദിക്കപ്പെട്ടിരുന്നു. അവയുടെ പ്രവർത്തനങ്ങൾ ക്രമാതീതമായ രീതിയിൽ കൂടുതൽ വിപുലീകരിക്കും. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പ്രത്യേക പെര്‍മിറ്റ് ആവശ്യമില്ല. വ്യക്തികള്‍ക്കും ചരക്ക് നീക്കങ്ങള്‍ക്കും ഇത് ബാധകമാണ്.ജൂലൈ ഒന്നിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ലഭിച്ച പ്രതികരണം, അനുബന്ധ കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവരുമായി നടത്തിയ വിപുലമായ കൂടിയാലോചനകൾ എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക് ഡൗണ് ജൂലൈ 31 വരെ നീട്ടിക്കൊണ്ട് ഇന്ന് ഉത്തരവിറക്കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..  (9 minutes ago)

തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി...  (25 minutes ago)

അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ  (1 hour ago)

രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി  (1 hour ago)

ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ ...  (1 hour ago)

ഡൽഹിയിൽ കനത്ത പുകമഞ്ഞ്...  (1 hour ago)

യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ...  (2 hours ago)

ഞായർ രാവിലെ ഒമ്പതുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി...  (2 hours ago)

കുടുംബത്തിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആശയം ഇന്ന് സർവരുടെയും പ്രശംസ  (2 hours ago)

അതുല്യ പ്രതിഭയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ...  (2 hours ago)

തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ...  (2 hours ago)

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (10 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (10 hours ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (10 hours ago)

Malayali Vartha Recommends