Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കണ്ണേ മടങ്ങുക!! യു.പിയിൽ ആശുപത്രി അധികൃതരുടെ ക്രൂരത; കൊവിഡ് ആരോപിച്ച് ചികിത്സിച്ചില്ല: ഒന്നര വയസുകാരന് ദാരുണാന്ത്യം പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച്​ കരഞ്ഞ്​ മാതാപിതാക്കൾ  

30 JUNE 2020 10:15 AM IST
മലയാളി വാര്‍ത്ത

സെക്കൻഡുകൾ മാത്രമേ ദൈർഘ്യമുള്ളൂവെങ്കിലും ആരുടെയും കണ്ണുനനയിക്കും ആ വിഡിയോ. ഉത്തർപ്രദേശിലെ കന്നൗജിലെ സർക്കാർ ആശുപത്രി വളപ്പിൽ ഒരു വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച്​ നിലത്തുകിടന്ന്​ അലമുറയിടുന്ന ഒരു അച്ഛനും തൊട്ടടുത്ത്​ ഇരുന്ന്​ കരയുന്ന ഒരു അമ്മയുമാണ് വിഡിയോയിലുള്ളത്​.പനി ബാധിച്ച ഒന്നര വയസുകാരനെ കൊവിഡ് പേടിയിൽ തൊട്ടുനോക്കാൻ പോലും ഡോക്ടർമാർ തയാറായില്ല. ചികിത്സ കിട്ടാതെ മരിച്ച പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് ആശുപത്രി വരാന്തയിൽ കിടന്ന് നെഞ്ച് പൊട്ടി നിലവിളിക്കുന്ന അച്ഛനും അടുത്തിരുന്ന് വിലപിക്കുന്ന അമ്മയും കണ്ണീരണിയിക്കുന്ന ചിത്രമായി.


കടുത്ത പനിയുമായി കൊണ്ടുവന്ന പിഞ്ചുകുഞ്ഞിന്​ ഡോക്​ടർമാർ ചികിത്സ നിഷേധിച്ചെന്നും മരിച്ചെന്നുമാണ്​ മാതാപിതാക്കൾ ആരോപിക്കുന്നത്​. കുട്ടി ഗുരുതരാവസ്​ഥയിൽ ആയിരുന്നിട്ടും 90 കിലോമീറ്റർ അകലെയുള്ള മറ്റൊരു ആശുപ​ത്രിയിലേക്ക്​ കൊണ്ടുപോകാനാണ്​ ഡോക്​ടർമാർ നിർദേശിച്ചതെന്ന്​ ഇവർ പറയുന്നു. അതേസമയം, ഈ ആരോപണങ്ങൾ തെറ്റാണെന്നാണ്​ ആശുപത്രി-ജില്ലാ അധികൃതർ വിശദീകരിക്കുന്നത്​.

ലഖ്​നോയിൽ നിന്ന് 123 കിലോമീറ്റർ അക​െലയുള്ള കന്നൗജിൽ നിന്ന്​ ഞായറാഴ്​ച വൈകീട്ട്​ പകർത്തിയതാണ്​ ഹൃദയഭേദകമായ ഈ വിഡിയോ. ആശുപത്രിയില്‍നിന്ന് ചിലര്‍ പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങൾ എൻ.ഡി.ടി.വിയാണ്​ പുറത്തുവിട്ടത്. പ്രേംചന്ദ്​, ഭാര്യ ആശ ദേവി എന്നിവർ കടുത്ത പനിയും തൊണ്ടയിൽ മുഴയുമായാണ്​ ഒരു വയസുള്ള മകൻ അനുജുമായി ആശുപത്രിയിലെത്തിയത്​. എന്നാൽ, കുട്ടിയെ പരിശോധിക്കാൻ ഡോക്​ടർമാർ തയാറായില്ലെന്ന്​ ഇവർ പറയുന്നു. ചികിത്സിക്കാനാകില്ലെന്നും 90 കിലോമീറ്റർ അകലെയുള്ള കാണ്‍പുരിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനുമാണ്​ ഡോക്ടര്‍മാര്‍ നിർദേശിച്ചത്​.

45 മിനിറ്റിലേറെ ആശുപത്രിയില്‍ കാത്തുനിന്നിട്ടും ഗുരുതരാവസ്ഥയിലായ കുട്ടിയെ പരിശോധിക്കാനോ തൊട്ടുനോക്കാൻ പോലുമോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന്​ മാതാപിതാക്കൾ ആ​േരാപിക്കുന്നു. കുഞ്ഞിനെ കാൺപുരിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ത​ന്റെ കൈയ്യില്‍ പണമില്ലെന്ന്​ പറഞ്ഞതായും ​പ്രേംചന്ദ് വ്യക്​തമാക്കി. ആശുപത്രിയില്‍ ഉണ്ടായിരുന്ന ചിലര്‍ ഇവരുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിക്കാന്‍ തയ്യാറായതെന്നും അപ്പോഴേയ്ക്കും കുഞ്ഞ് മരിച്ചതായും പ്രേംചന്ദ് പറഞ്ഞു.

അതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ്​ അധികൃതര്‍ പറയുന്നത്​. ആശുപത്രിയില്‍ എത്തിച്ച ഉടന്‍തന്നെ കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെന്നും ശിശുരോഗ വിദഗ്​ധൻ പരിശോധിച്ചെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഗുരുതരനിലയിലായിരുന്ന കുട്ടി അരമണിക്കൂറിനുള്ളില്‍ മരിക്കുകയായിരുന്നു. ചികിത്സ നിഷേധിക്കപ്പെട്ടതായി കരുതുന്നില്ലെന്നാണ്​ കന്നൗജ്​ ജില്ലാ മജിസ്​ട്രേറ്റ്​ രാകേഷ്​ കുമാർ മിശ്ര പറഞ്ഞു.ദൃശ്യം സമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ലോകം അറിഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (34 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (1 hour ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (1 hour ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (9 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (13 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (13 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends