ഇന്ത്യ-ചൈന ഡിജിറ്റല്‍ യുദ്ധം ശക്തമാകുന്നു... ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതോടെ അതേ മാതൃകയില്‍ ചൈന തിരിച്ചടിക്കുകയാണ് ..ഇന്ത്യന്‍ മാധ്യമങ്ങളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്ത് കൊണ്ടാണ് ചൈന പ്രതികരിക്കുന്നത്

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യ-ചൈന ഡിജിറ്റല്‍ യുദ്ധവും ശക്തമാകുന്നു. ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചുവെന്ന വാര്‍ത്തകള്‍ വരുന്നതിനിടെ അതേ മാതൃകയില്‍ ചൈന തിരിച്ചടിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഇന്ത്യന്‍ മാധ്യമങ്ങളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്ത് കൊണ്ടാണ് ചൈന പ്രതികരിച്ചത്. ഇന്ത്യന്‍ വെബ്‍സൈറ്റുകള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും ചൈനയില്‍ ഷി ജിന്‍പിങ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്
പ്രത്യേക വിപിഎന്‍ സെര്‍വര്‍ ഉപയോഗിച്ച് മാത്രമാണ് ചൈനയില്‍ ഇന്ത്യന്‍ വെബ്‍സൈറ്റുകളും ചാനലുകളും ലഭ്യമായിരുന്നത്. എന്നാല്‍ രണ്ട് ദിവസമായി ഐഫോണുകളിലും ഡസ്‍ക്ടോപ്പുകളിലും എക്സ‍്‍പ്രസ് വിപിഎന്‍ പ്രവര്‍ത്തനക്ഷമമല്ലെന്നാണ് ബെയ്‍ജിങ്ങില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
ഏതെങ്കിലും വെബ്‍സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് സെന്‍സര്‍ഷിപ്പോ വിലക്കോ നേരിടുന്നത് ഒഴിവാക്കാനുള്ള വഴിയാണ് വിപിഎന്‍ ഉപയോഗിക്കുക എന്നത്. എന്നാല്‍ വിപിഎന്നും ബ്ലോക്ക് ചെയ്യാനാവുന്ന സാങ്കേതിക വിദ്യയാണ് ചൈന ഉപയോഗിക്കുന്നത്.
വ്യക്തികളുടെ ഓണ്‍ലൈന്‍ നീക്കങ്ങള്‍ രഹസ്യമാക്കുന്ന ഇന്‍റര്‍നെറ്റ് സംവിധാനമാണ് വി.പി.എന്‍ നെറ്റ്‌വര്‍ക്ക്. ഇന്‍റര്‍നെറ്റിന് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ വി.പി.എന്‍ സാധാരണമാണ്. അതെ സമയം വി.പി.എനിനെ പോലും തടയിടുന്ന സംവിധാനം ചൈന കൊണ്ടുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ ടിക് ടോക് നിഷേധിച്ചിരുന്നു. കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തങ്ങളുടെ ഡാറ്റകള്‍ ചൈനീസ് നിയമത്തിന്‍റെ കീഴില്‍ വരുന്നതല്ലെന്നുമാണ് ടിക് ടോക് പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha


























