ക്വാറന്റീനിന് ശേഷം പിതാവിനെ ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്നു വലിച്ചിഴച്ച് താഴത്തെ നിലയില്‍ കൊണ്ടുവന്നിട്ട ശേഷം മകന്‍ മുങ്ങി

മുംബൈയില്‍ നിന്ന് മംഗളൂരുവില്‍ 15 ദിവസം മുമ്പ് എത്തിയ ഉപ്പള സ്വദേശികളായ വയോധികനായ പിതാവും മകനും മംഗളൂരു ദര്‍ലക്കട്ടെയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ക്വാറന്റീനില്‍ ആയിരുന്നു. വയോധികന്‍ ദര്‍ലക്കട്ടെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണു സമീപത്തെ ഹോട്ടലില്‍ ക്വാറന്റീനില്‍ പ്രവേശിച്ചത്.
ക്വാറന്റീന്‍ കഴിഞ്ഞതിനു പിന്നാലെ വയോധികനായ പിതാവിനെ ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്നു വലിച്ചിഴച്ച് താഴത്തെ നിലയില്‍ കൊണ്ടുവന്നിട്ട ശേഷം മകന്‍ മുങ്ങി. മകന്‍ പിതാവിനെ ഒന്നാം നിലയില്‍ നിന്നു കാലില്‍ പിടിച്ചു വലിച്ച് താഴത്തെ നിലയിലെത്തിക്കുകയായിരുന്നു.
ചിലര്‍ ഇതെല്ലാം കണ്ടു നിന്നെങ്കിലും കാര്യം അന്വേഷിക്കാന്‍ പോലും തയാറായില്ല. ഹോട്ടലിലെ സിസിടിവിയില്‍ നിന്ന് ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വലിച്ചിഴച്ചു താഴെയെത്തിച്ചതോടെ അവശനായ വയോധികനില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എങ്കിലും മകനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























