ടിക് ടോക് ഉള്‍പ്പെടെ 59 നിരോധിത ചൈന കമ്പനികളുടെയും വിശദീകരണം കേന്ദ്ര സര്‍ക്കാര്‍ കേള്‍ക്കും

ടിക് ടോക് ഉള്‍പ്പെടേയുള്ള 59 നിരോധിത കമ്പനികളുടെയും വിശദീകരണം കേന്ദ്ര സര്‍ക്കാര്‍ കേള്‍ക്കും. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത് ..
രാജ്യസുരക്ഷ മുൻ നിർത്തി ടിക്ക് ടോക് ഉൾപെടെ 59 ചൈനീസ് ആപ്പുകളെ കേന്ദ്രം നിരോധിച്ചത് ഇന്നലെയാണ്. ഇന്‍റര്‍നെറ്റ് സേവന ദാതാക്കൾക്ക് നിർദേശം നൽകി ആപ്പുകൾ ലഭ്യമല്ലാതാക്കുന്നതോടെയാണ് നിരോധനം പ്രാബല്യത്തിലാവുക.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെതുടര്‍ന്നാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്രബന്ധം ഉലയുന്നത്. ഇത് പിന്നീട് ബോയ്ക്കോട്ട് ചൈന എന്ന പ്രചരണത്തിലേക്ക് നീങ്ങുകയായിരുന്നു. 59 ആപ്പുകള്‍ നിരോധിച്ചതില്‍ ഏറ്റവും പ്രശസ്തം ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കാണ്..
ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ ടിക് ടോക് നിഷേധിച്ചു. കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തങ്ങളുടെ ഡാറ്റകള്‍ ചൈനീസ് നിയമത്തിന്റെ കീഴില്‍ വരുന്നതല്ലെന്നുമാണ് ടിക് ടോക് പറഞ്ഞിരുന്നത്
ഇതിനിടെ നിരോധിക്കപ്പെട്ട ആപ്പുകളുടെ കമ്പനി പ്രതിനിധികളുമായി നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഇതിനായി ഒരു സമിതിയെ സജ്ജമാക്കിയിട്ടുണ്ട്. ആഭ്യന്തരം, നിയമം, വാര്‍ത്ത വിതരണം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ആദയനികുതി വകുപ്പ്, ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോന്‍സ് ടീം എന്നിവയുടെ പ്രതിനിധികളും സമിതിയിലുണ്ട്.
https://www.facebook.com/Malayalivartha
























