നടന്‍ ആമിര്‍ ഖാന്റെ ജീവനക്കാര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചു

ബോളിവുഡ് താരം ആമിര്‍ ഖാന്റെ ജീവനക്കാര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചു. ആമിര്‍ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. രോഗം സ്ഥിരീകരിച്ചവരെയെല്ലാം ഉടന്‍ തന്നെ ക്വാറന്റൈനില്‍ പ്രവേശിച്ചതായും ആമിര്‍ ഖാന്‍ അറിയിച്ചു.
തന്റെ ഓഫീസ് ജീവനക്കാരില്‍ ചിലര്‍ക്കു കോവിഡ് സ്ഥിരീകരിച്ചെന്നും അവരെ ക്വാറന്റൈനിലാക്കിയിട്ടുണ്ടെന്നും മറ്റു ജീവനക്കാര്‍ക്ക് കോവിഡ് ഫലം നെഗറ്റീവാണെന്നും ആമിര്‍ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എല്ലാവരും പ്രാര്‍ഥിക്കണമെന്നും താരം ആവശ്യപ്പെട്ടു.
കോവിഡ് പോസിറ്റീവായര്‍ക്ക് മികച്ച പരിചരണമാണ് ലഭിക്കുന്നതെന്നും ബ്രിഹന്‍ മുംബൈ കോര്‍പറേഷന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ഭാര്യ കിരണ്‍ റാവുവിനും മകന്‍ ആസാദ് റാവു ഖാനുമൊപ്പം മുംബൈയിലാണ് താരം താമസിക്കുന്നത്.
https://www.facebook.com/Malayalivartha


























