Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനം തുടരുമ്പോഴും ശക്തമായി തിരിച്ചടിക്കൊരുങ്ങി ഇന്ത്യ... ഗല്‍വാന്‍ താഴ്വരയില്‍ ആറ് ടി -90 ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യം വിന്യസിപ്പിച്ചു, ഇന്ത്യയുടെ നീക്കത്തില്‍ അടി പതറി ചൈന

01 JULY 2020 09:41 AM IST
മലയാളി വാര്‍ത്ത

ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനം തുടരുമ്പോഴും ശക്തമായി തിരിച്ചടിക്കൊരുങ്ങി ഇന്ത്യ. ഗല്‍വാന്‍ താഴ്വരയില്‍ ആറ് ടി -90 ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യം വിന്യസിപ്പിച്ചു. കൂടാതെ ടാങ്ക് വേധ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചു. ആയുധ സന്നാഹങ്ങളോടെ ചൈനീസ് പട്ടാളം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചത് കണക്കിലെടുത്താണ് കരസേന ടി-90 ഭീഷ്മ ടാങ്കുകള്‍ വിന്യസിപ്പിച്ചിരിക്കുന്നത്.

ഗല്‍വാന്‍ താഴ്വരയുള്‍പ്പെടുന്ന മേഖലയില്‍ മിസൈല്‍ വിക്ഷേപിക്കാവുന്ന കരുത്തുറ്റ ആറ് ടി90 ഭീഷ്മ ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യം വിന്യസിച്ചു. ശത്രുവിന്റെ ടാങ്കുകളെ തകര്‍ക്കുന്ന മിസൈല്‍ സംവിധാനവും അതിര്‍ത്തിയില്‍ സജ്ജമാണ്. ശക്തിയില്‍ പ്രഹരിക്കാനും ആണവ, ജൈവ, രാസ ആക്രമണങ്ങളെ പ്രതിരോധിക്കാനും ശേഷിയുള്ളതാണ് ഭീഷ്മ ടാങ്കുകള്‍.
ഗല്‍വാന്‍ നദിക്കരയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) സായുധ സൈന്യത്തെ വിന്യസിക്കുകയും കൂടുതലായി ടെന്റുകള്‍ സ്ഥാപിക്കുകയും ചെയ്‌തെന്ന വിവരത്തെ തുടര്‍ന്നാണു ഇന്ത്യയുടെ പടയൊരുക്കം. പരമ്പരാഗത യുദ്ധതന്ത്രത്തിലും സ്‌ഫോടനാത്മക ആയുധങ്ങള്‍ പ്രയോഗിക്കുന്നിടത്തും ഒരുപോലെ ഫലപ്രദമാണ് ഈ പോരാളി. 9എം119 റെഫ്‌ലക്‌സും (എടി11 സ്‌നൈപര്‍) ടാങ്ക്വേധ മിസൈല്‍ സംവിധാനവുമുള്ള ടി90യുടെ പ്രഹരപരിധി 100 മുതല്‍ 4000 മീറ്റര്‍ വരെയാണ്. പരമാവധി ദൂരേക്കു 11.7 സെക്കന്‍ഡ് കൊണ്ട് എത്തിച്ചേര്‍ന്നു ശത്രുവിനെ തകര്‍ക്കും.
എക്‌സ്‌പ്ലോസിവ് റിയാക്ടീവ് ആര്‍മര്‍ (ഇആര്‍എ) ഘടിപ്പിച്ച ടാങ്കുകളെ ലക്ഷ്യം വയ്ക്കുന്ന ഇവയ്ക്ക് 5 കിലോമീറ്റര്‍ പരിധിയില്‍ താഴ്ന്നു പറക്കുന്ന ഹെലികോപ്റ്ററുകളെയും തകര്‍ക്കാനാകും. 23.4 കിലോഗ്രാം ആണ് മിസൈലിന്റെ ഭാരം. ഇന്‍ഫ്രാറെഡ് ജാമര്‍, ലേസര്‍ വാണിങ് സിസ്റ്റം, ഗ്രനേഡ് ഡിസ്ചാര്‍ജിങ് സിസ്റ്റം, കംപ്യൂട്ടര്‍ നിയന്ത്രിത സംവിധാനം എന്നിവ ഉള്‍ക്കൊള്ളുന്നതാണിത്. ടാങ്കിലെ ഡ്രൈവര്‍ക്കു ടിവിഎന്‍5 ഇന്‍ഫ്രാറെഡ് വഴി രാത്രിക്കാഴ്ചയും സാധ്യമാണ്.

ഓട്ടമാറ്റിക് ആയി പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റത്തെ (ഐഎഫ്‌സിഎസ്) മാനുവലായി കമാന്‍ഡര്‍ക്കു നിയന്ത്രിക്കാനുമാകും. 1600 ലീറ്ററാണ് ഇന്ധനശേഷി. രാജ്യത്തിന്റെ അതിര്‍ത്തിയെ സുരക്ഷിതമാക്കാനുള്ള സൈന്യത്തിന്റെ നീക്കങ്ങളുടെ ഭാഗമായി നിര്‍മിച്ചതാണു കരുത്തുറ്റ ടി90 ഭീഷ്മ ടാങ്കുകള്‍. 2022 2026 കാലയളവില്‍ 464 ടാങ്കുകളാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാവുക. 13,488 കോടിയിലേറെ രൂപയാണു ചെലവ്. റഷ്യയില്‍നിന്ന് ലൈസന്‍സ് വാങ്ങാന്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി നേരത്തേ അനുമതി നല്‍കിയിരുന്നു.
992ല്‍ ആണ് ടി90 ടാങ്കുകള്‍ റഷ്യന്‍ സേനയുടെ ഭാഗമായത്. 2001 ഫെബ്രുവരിയില്‍ മുന്നൂറിലേറെ ടാങ്കുകള്‍ വാങ്ങാന്‍ ഇന്ത്യന്‍ സൈന്യം കരാറൊപ്പിട്ടു. 124 എണ്ണം റഷ്യയില്‍ നിര്‍മിച്ചു. ബാക്കി ഇന്ത്യയില്‍ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു സൈന്യത്തിനു കൈമാറും. ആവടിയിലെ ഹെവി വെഹിക്കിള്‍ ഫാക്ടറിയില്‍ (എച്ച്വിഎഫ്) ആണ് ബാക്കിയുള്ള ടി90 'ഭീഷ്മ' ടാങ്കുകള്‍ നിര്‍മിക്കുന്നത്. 2004ല്‍ ആദ്യ സെറ്റ് ടാങ്കുകള്‍ റഷ്യ കൈമാറി. 2009ല്‍ സൈന്യത്തിന് ഉപയോഗിക്കാന്‍ അനുവദിച്ചു.

2020ഓടെ 1640 ടി90 ഭീഷ്മ ടാങ്കുകള്‍ സൈന്യത്തിനു ലഭ്യമാക്കാനാണു ലക്ഷ്യമെന്നു സേനാവൃത്തങ്ങള്‍ അറിയിച്ചു. 2019ലെ കണക്കുപ്രകാരം സൈന്യത്തിന്റെ കൈവശം 1070 ടി90 ടാങ്കുകളും 124 അര്‍ജുന്‍, 2400 പഴയ ടി72 ടാങ്കുകളും ഉണ്ട്. ഇന്‍ഫന്‍ട്രി കോംപാറ്റ് വാഹനങ്ങളും 155 എംഎം ഹോവിറ്റ്‌സറുകളും കിഴക്കന്‍ ലഡാക്കിലെ 1597 കിലോമീറ്റര്‍ നീളമുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിനൊപ്പം ഛുഷുല്‍ മേഖലയില്‍ രണ്ട് ടാങ്ക് റെജിമെന്റുകളും വിന്യസിച്ചു. സ്പാന്‍ഗുര്‍ ഗ്യാപിലൂടെ ചൈന എന്തെങ്കിലും നീക്കങ്ങള്‍ നടത്തിയാല്‍ പ്രതിരോധിക്കാനാണിത്.

കിഴക്കന്‍ ലഡാക്കിലെ 1597 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണ രേഖയിലുടനീളം യുദ്ധവാഹനങ്ങളും പീരങ്കികളും വിന്യസിച്ചിട്ടുണ്ട്. പര്‍വ്വത പാതയായ സ്പാന്‍ഗുര്‍ ചുരത്തിലൂടെ ചൈനയുടെ ഏത് ആക്രമണത്തെയും തടയും. ഇതിനായി ചുഷുള്‍ സെക്ടറില്‍ രണ്ട് ടാങ്ക് സൈനിക വ്യൂഹത്തെയും ഇന്ത്യ വിന്യസിപ്പിച്ചിട്ടുണ്ട്. നിയന്ത്രണരേഖയില്‍ നിന്ന് ചൈന പിന്‍മാറാന്‍ സാധ്യത കുറവായതിനാല്‍ എന്തും നേരിടാന്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാണ് .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (32 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (59 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (1 hour ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (9 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (13 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (13 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends