Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം മൂര്‍ധന്യത്തിലുള്ള പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ സേനാ പിന്‍മാറ്റത്തിന് ഉപാധിയുമായെത്തി ചൈന... അതീവ ജാഗ്രതയില്‍ ഇന്ത്യന്‍ സേന...

01 JULY 2020 10:09 AM IST
മലയാളി വാര്‍ത്ത

കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം മൂര്‍ധന്യത്തിലുള്ള പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ സേനാ പിന്‍മാറ്റത്തിന് ഉപാധിയുമായി എത്തിയിരിക്കുകയാണ് ചൈന. ഉപാധിയുടെ മറവില്‍ കൂടുതല്‍ കടന്നുകയറ്റത്തിനു ചൈന ശ്രമിച്ചേക്കാമെന്ന സംശയത്തില്‍, ഇന്ത്യന്‍ സേന അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. . അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യന്‍ ഭാഗത്തുള്ള ചുഷൂലില്‍ ഉന്നത സേനാ കമാന്‍ഡര്‍മാര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയെങ്കിലും സേനകളുടെ പൂര്‍ണ പിന്‍മാറ്റത്തിന് ഇനിയും സമയമെടുക്കുമെന്ന സൂചനകളാണു പുറത്തുവരുന്നത്.
ഇന്ത്യയുടെ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ്, ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന്‍ എന്നിവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയിലെ വിശദാംശങ്ങള്‍ സംബന്ധിച്ച് ഇരു സേനകളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നിലവില്‍ ഇരുസേനകളും മുഖാമുഖം നില്‍ക്കുന്ന നാലാം മലനിരയില്‍ (ഫിംഗര്‍ 4) നിന്ന് 5 കിലോമീറ്റര്‍ പിന്നിലുള്ള രണ്ടിലേക്ക് (ഫിംഗര്‍ 2) ഇന്ത്യന്‍ സേന പിന്മാറിയാല്‍, തങ്ങളും ആനുപാതികമായി പിന്മാമെന്നാണു (നാലില്‍ നിന്ന് ആറിലേക്ക്) ചൈനയുടെ വാഗ്ദാനം. എന്നാല്‍, ഒന്നു മുതല്‍ 8 വരെയുള്ള മലനിരകള്‍ തങ്ങളുടേതാണെന്നും ചൈനീസ് സേന അതിനപ്പുറത്തേക്കു മാറി അതിര്‍ത്തിയിലെ പൂര്‍വ സ്ഥിതി പുനഃസ്ഥാപിക്കണമെന്നുമുള്ള ഉറച്ച നിലപാടിലാണ് ഇന്ത്യ.

മുന്‍പു നടന്ന ചര്‍ച്ചയില്‍ ഗല്‍വാനില്‍ നിന്ന് ഇരുസേനകളും സമാന രീതിയില്‍ ഏതാനും കിലോമീറ്റര്‍ പിന്നോട്ടു മാറാന്‍ ധാരണയിലെത്തിയിരുന്നു. ഇന്ത്യ പിന്മാറിയപ്പോള്‍, ധാരണ ലംഘിച്ചു ചൈന അവിടെ തുടര്‍ന്നതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഈ സാഹചര്യത്തില്‍ ചൈനയുടെ വാഗ്ദാനങ്ങള്‍ ഇന്ത്യ വിശ്വസിക്കുന്നില്ല. ഇതിനിടെ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും ഫോണ്‍ സംഭാഷണം നടത്തി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരും തമ്മിലുള്ള രണ്ടാമത്തെ ചര്‍ച്ചയായിരുന്നു ഇത്.

പാംഗോങ് മലനിരകളില്‍ 8 കിലോമീറ്ററോളം അതിക്രമിച്ചു കയറി, നാലാം മലനിരയില്‍ നിലയുറപ്പിച്ച ചൈനീസ് സേന അവിടെ ചൈനയുടെ ഭൂപടവുമായി സാമ്യമുള്ള ചിത്രം വരച്ചു ചേര്‍ത്തതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്. പ്രദേശത്ത് ചൈനീസ് സേന സ്ഥാപിച്ച സന്നാഹങ്ങള്‍ക്കു സമീപമാണ് 81 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുള്ള ചിത്രം. ദൃശ്യം ഭൂപടത്തിന്റേതാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും ഇതിനു മുന്‍പ് അവിടെ അത്തരത്തിലൊരു ചിത്രം ഉണ്ടായിരുന്നില്ലെന്നും സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഇന്ത്യയുടെ നടപടി തങ്ങള്‍ക്ക് കടുത്ത ആശങ്കയുളവാക്കുന്നതായി ചൈനീസ് വിദേശകാര്യമന്ത്രാലയം. മന്ത്രാലയത്തിന്റെ വക്താവ് ഷാവോ ലിജിയാനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അന്തര്‍ദ്ദേശീയമായ നിയമങ്ങളും, പ്രവര്‍ത്തിക്കുന്ന രാജ്യത്തെ നിയമങ്ങളും അനുസരിക്കണമെന്നാണ് ചൈനീസ് സര്‍ക്കാര്‍ എല്ലാക്കാലത്തും ബിസിനസ്സുകാരോട് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.

വിവരസാങ്കേതിക മന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നത് പ്രകാരം 'അവര്‍ ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും, രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും, പൊതുജന സുരക്ഷയെയും ദോഷകരമായ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ച'തിനാലാണ് നിരോധനം നടപ്പാക്കിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (33 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (1 hour ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (1 hour ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (9 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (13 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (13 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends