Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനയ്‌ക്കെതിരെ നടപടിയുമായി യുഎസ്... യുഎസ് ടെലികോം കമ്പനികള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന രണ്ട് ടെലികോം കമ്പനികള്‍ക്കെതിരെയാണ് നടപടി

01 JULY 2020 12:28 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനയ്‌ക്കെതിരെ നടപടിയുമായി യുഎസ്. യുഎസ് ടെലികോം കമ്പനികള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന രണ്ട് ടെലികോം കമ്പനികള്‍ക്കെതിരെയാണ് നടപടി. ഇന്ത്യയില്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതിന് പിന്നാലെയാണ് യുഎസിന്റെ ഭാഗത്തുനിന്നുള്ള നടപടി.

ടിക് ടോക്, ഹലോ, ഷെയര്‍ ഇറ്റ്, എക്‌സെന്‍ഡര്‍, യുസി ബ്രൌസര്‍, ഷവോമിയുടെ രണ്ട് ആപ്പുകള്‍ എന്നിവ ഉള്‍പ്പെടെ ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്കാണ് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയത്. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ- ചൈന സൈന്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിത്ത് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

ചൈനീസ് കമ്പനിയായ ഹുവാവേ ടെക്‌നോളജീസ് കോ, ഇസഡ്ടിഇ കോര്‍പ്പ് എന്നിവ രാജ്യത്തിന്റെ ഭീഷണിയുയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. 8.3 ബില്യണ്‍ ഡോളറിന്റെ ഉപകരണങ്ങള്‍ ഈ കമ്പനികളില്‍ നിന്ന് വാങ്ങുന്നതിനാണ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ടെലികോം രംഗത്തെ ഉപകരണങ്ങള്‍ക്കായി യുഎസിലെ രണ്ട് ചൈനീസ് കമ്പനികളെ നീക്കി പകരം പ്രാദേശിക തലത്തിലുള്ള കമ്പനികളെ വിന്യസിക്കുന്നതിനായി നേരത്തെ നവംബറില്‍ തന്നെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ തന്നെ ആവശ്യപ്പെട്ടിരുന്നു.

നെറ്റ് വര്‍ക്ക് സംബന്ധിച്ച പ്രശ്‌നങ്ങള്‍ വഴി നിര്‍ണായക ആശയവിനിമയ സംവിധാനങ്ങളില്‍ വിട്ടുവീഴ്ച ചെയ്ത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ചൂഷണത്തിനായി നിന്നുകൊടുക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നാണ് എഫ്‌സിസി ചെയര്‍മാന്‍ അജിത് പൈ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. രാജ്യ സുരക്ഷയ്ക്ക് ചൈനീസ് കമ്പനികള്‍ വിതരണം ചെയ്യുന്ന ഉപകരണങ്ങള്‍ ഭീഷണിയാണെന്നാണ് യുഎസ് ചൂണ്ടിക്കാണിക്കുന്നത്.
ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ നടപടിയ്ക്ക് ശേഷം ഹുവാവേയില്‍ നിന്നും ഇസഡ്ടിഇയില്‍ നിന്നുമുള്ള പ്രതികരണങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇരു കമ്പനികളും നേരത്തെ രംഗത്തെത്തിയിരുന്നു. യുഎസ് നെറ്റ് വര്‍ക്കുകളില്‍ വിശ്വസനീയമല്ലാത്ത ഉപകരണങ്ങള്‍ നിലവിലുണ്ടെന്നാണ് എഫ്‌സിസി കമ്മീഷണര്‍ ഗ്രോഫറി സ്റ്റാര്‍ക്‌സിന്റെ പ്രതികരണം. അതുകൊണ്ട് തന്നെ നിലവിലുള്ള ഉപകരങ്ങള്‍ മാറ്റി പുതിയ സ്ഥാപിക്കുന്നതിന് യുഎസ് കോണ്‍ഗ്രസ് ഇതിനായി ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് 2019ലാണ് യുഎസ് ടെലികോം കമ്പനികള്‍ ചൈനീസ് കമ്പനികളില്‍ നിന്നുള്ള ടെലികമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ വിലക്കിക്കൊണ്ട് ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് പുറത്തിറങ്ങുന്നത്. ട്രംപ ഭരണകൂടം കഴിഞ്ഞ വര്‍ഷം തന്നെ ഹുവാവേയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍സും ചൈനീസ് കമ്പനികള്‍ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. യുഎസിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൂന്ന് ചൈനീസ് ടെലികോം കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുകയാണെന്ന് കഴിഞ്ഞ ഏപ്രിലില്‍ എഫ്‌സിസി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ചൈന ടെലികോം അമേരിക്കാസ്, ചൈന യൂണികോം അമേരിക്കാസ്, പസഫിക് നെറ്റ് വര്‍ക്ക് കോര്‍പ്പ്, ഇവയുടെ മുഴുവനും ഉടമസ്ഥാവകാശമുള്ള എല്‍സിസിയോട് എന്തുകൊണ്ടാണ് ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുുത്താന്‍ വൈകുന്നതെന്നും ചോദിച്ചിരുന്നു. തുടര്‍ന്ന് യുഎസ് കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തനം പുനരാരംഭിക്കാനും നിര്‍ദേശിച്ചിരുന്നു. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ ഈ കമ്പനികള്‍ക്ക് അനുമതി നല്‍കിയത് പത്ത് വര്‍ഷം മുമ്പാണ്. 2019 മെയ് മാസത്തില്‍ യുഎസ് സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ചൈനീസ് കമ്പനിക്കുമെതിരെ രംഗത്തെത്തിയിരുന്നു. ചൈന മൊബൈല്‍ ലിമിറ്റഡ് എന്നായിരുന്നു ഈ കമ്പനിയുടെ പേര്.

എന്തായാലും ആഗോളതലത്തില്‍ തന്നെ ചൈന ഒറ്റപെടുകയാണ് എന്നത് കൂടുതല്‍ വ്യക്തമാക്കുകയാണ്.ഏകാധിപത്യ ഭാവത്തിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം ചൈനയ്ക്കുതന്നെ കൂടുതല്‍ പ്രതിരോധം സൃഷ്ടിക്കുമെന്നുറപ്പ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (34 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (1 hour ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (1 hour ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (9 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (13 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (13 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends