ജമ്മുകാശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയുടെ പട്രോളിംഗിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു... ആക്രമണത്തില്‍ ഒരു തദ്ദേശവാസിയും കൊല്ലപ്പെട്ടു, മൂന്ന് ജവാന്‍മാര്‍ക്ക് പരിക്ക്

ജമ്മുകാശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയുടെ പട്രോളിംഗിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു. ആക്രമണത്തില്‍ ഒരു തദ്ദേശവാസിയും കൊല്ലപ്പെട്ടു. മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ നിന്നും മൂന്ന് വയസുകാരനെ ജമ്മുകാഷ്മീര്‍ പോലീസ് സാഹസികമായി രക്ഷപെടുത്തുകയും ചെയ്തു. ബാരാമുള്ളയിലെ സോപോര ടൗണില്‍ ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം.
സിആര്‍പിഎഫ് പട്രോള്‍ പാര്‍ട്ടിക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ രക്ഷപെട്ടു. വെടിവയ്പില്‍ നാല് ജവാന്‍മാര്‍ക്ക് ആണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരണപ്പെട്ടു. സംഭവസ്ഥലത്ത് കുട്ടിക്കൊപ്പം കാറിലെത്തിയ ആളാണ് മരിച്ച മറ്റൊരാള്‍. വെടിയേറ്റ ഇയാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടിയെ പോലീസ് വെടിവയ്പിനിടെ സാഹസികമായി രക്ഷപ്പെടുത്തി.
"
https://www.facebook.com/Malayalivartha


























