കൂടല്ലൂരില്‍ താപ വൈദ്യുത നിലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ നാലു മരണം.... 13 പേര്‍ക്ക് പരിക്ക്

കൂടല്ലൂരില്‍ താപവൈദ്യുത നിലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ നാലു മരണം. 13 പേര്‍ക്കു പരുക്ക്. ചെന്നൈയില്‍നിന്നു 180 കിലോമീറ്റര്‍ അകലെ എന്‍എല്‍സി ഇന്ത്യ ലിമിറ്റഡിലെ (നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്‍ ലിമിറ്റഡ്) പവര്‍ പ്ലാന്റിലാണ് അപകടമുണ്ടായത്. ബോയിലര്‍ പ്രവര്‍ത്തിക്കുന്നില്ലായിരുന്നെന്നും അപകടം ഉണ്ടായത് എങ്ങനെയെന്നത് അന്വേഷിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.
രണ്ടു മാസത്തിനിടെ ഇവിടെയുണ്ടാകുന്ന രണ്ടാമത്തെ പൊട്ടിത്തെറിയാണിത്. മേയിലുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്കു പൊള്ളലേറ്റിരുന്നു.
"
https://www.facebook.com/Malayalivartha


























