രാജ്യത്ത് 24 മണിക്കൂറിനിടെ 18,563 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.. രോഗം ബാധിച്ച് മരിച്ചത് 503 പേര്‍...

രാജ്യത്ത് 24 മണിക്കൂറിനിടെ 18,563 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് 503 പേര്‍ മരിച്ചു. 17,400 പേര്‍ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 2,20,114 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 3,47,979 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 86 ലക്ഷം കോവിഡ് പരിശോധനകള്‍ നടത്തിയെന്നും ഐ.സി.എം.ആര്‍ അറിയിച്ചു. 2,17,931 പരിശോധനകളാണ് 24 മണിക്കൂറിനിടെ നടത്തിയത്.
1,74761 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് കോവിഡ് രോഗികളില്‍ ഒന്നാമത്. ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗബാധ രൂക്ഷമാണ്.
അതേസമയം, നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇളവുകളുടെ രണ്ടാം ഘട്ടം ഇന്ന് നിലവില്‍ വരും. മെട്രോയും അന്താരാഷ്ട്ര വിമാന സര്‍വീസുകളുമില്ലെങ്കിലും രണ്ടാം ഘട്ട ലോക്ഡൗണ്‍ ഇളവില്‍ രാത്രി കര്‍ഫ്യുവിന്റെ സമയം 10 മണി മുതല്‍ അഞ്ച് മണി വരെയാക്കി കുറച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























