പട്രോളിംഗിനിടെ ഭീകരാക്രമണം; തോക്കിന്റെ മുന്നിൽ നിന്നും മൂന്ന് വയസുകാരനെ ജമ്മുകാഷ്മീര്‍ പോലീസ് സാഹസികമായി രക്ഷപെടുത്തി

ജമ്മുകാഷ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയുടെ പട്രോളിംഗിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ നിന്നും മൂന്ന് വയസുകാരനെ ജമ്മുകാഷ്മീര്‍ പോലീസ് സാഹസികമായി രക്ഷപെടുത്തി . ബാരാമുള്ളയിലെ സോപോര ടൗണില്‍ ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം നടന്നത് . സിആര്‍പിഎഫ് പട്രോള്‍ പാര്‍ട്ടിക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ രക്ഷപ്പെടുകയും ചെയ്തു .
.വെടിവയ്പില്‍ നാല് ജവാന്‍മാര്‍ക്ക് ആണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശി പ്പിച്ചെങ്കിലും ഒരാള്‍ മരണപ്പെട്ടു. സംഭവസ്ഥലത്ത് കുട്ടിക്കൊപ്പം കാറിലെത്തിയ ആളാണ് മരിച്ച മറ്റൊരാള്‍. വെടിയേറ്റ ഇയാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടിയെ പോലീസ് വെടിവയ്പിനിടെ സാഹസികമായി രക്ഷപെടുത്തിയിരുന്നു . എന്നാൽ രജൗരിയിൽ പാക് നുഴഞ്ഞ് കയറ്റം തകർത്ത് ഇന്ത്യ. ഒരു തീവ്രവാദിയെ വധിക്കുകയും ചെയ്തു.ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു . ആക്രമണത്തില്‍ ഒരു തദ്ദേശവാസിയും കൊല്ലപ്പെടുകയുണ്ടായി . മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























