ഏപ്രിൽ ഒന്നുവരെ ടിക് ടോക് രാജ്യസ്നേഹിയായിരുന്നു; സ്മൃതി ഇറാനിക്ക് പണികൊടുത്ത് കോൺഗ്രസ്

ടിക്ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾക്ക് നിരോധം ഏർപ്പെടുത്തി ചൈനക്ക് മറുപടി നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന്റെ ഈ നടപടിയെ ഡിജിറ്റൽ സർജിക്കൽ സ്ട്രൈക്കായി ബി.ജെ.പി ആഘോഷിക്കുകയാണ്. എന്നാൽ ബിജെപിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ്.
കേന്ദ്രസർക്കാരിൻെറ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി 100 കോടി രൂപ സംഭാവന ചെയ്ത ടിക്ടോക് നടപടിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുറത്തുവിട്ട വിഡിയോ ആണ് കോൺഗ്രസ് ആയുധമാക്കുന്നത്. ഇന്ത്യക്ക് പ്രഥമ പരിഗണന നൽകുന്നതിന് ടിക്ടോകിന് സ്മൃതി ഇറാനി നന്ദി അറിയിക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം.
യൂത്ത് കോൺഗ്രസിൻെറ ദേശീയ പ്രസിഡൻറ് ബി.വി ശ്രീനിവാസ് ആണ് സ്മൃതി ഇറാനിയുടെ വിഡിയോ ട്വീറ്റ് ചെയ്തത്. ഏപ്രിൽ ഒന്നുവരെ ടിക് ടോക് രാജ്യസ്നേഹിയായിരുന്നു. ടിക്േടാക് ഇന്ത്യക്ക് പ്രഥമ പരിഗണന നൽകുന്നുണ്ടോ? എന്നും അദ്ദേഹം കുറിച്ചു. നേരത്തേ പി.എം കെയേഴ്സ് ഫണ്ടിലേക്ക് തുക കൊടുത്ത ടിക്ടോക്, ഷവോമി, വാവേ അടക്കമുള്ള ചൈനീസ് കമ്പനികളുടെ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























