മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ മന്ത്രിസഭ വികസിപ്പിച്ചിതിന് പിന്നാലെ നേരിട്ട് പോരിന് ഇറങ്ങി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിങും

മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ മന്ത്രിസഭ വികസിപ്പിച്ചിതിന് പിന്നാലെ നേരിട്ട് പോരിന് ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിങും. മന്ത്രിസഭാ വികസനത്തിന് പിന്നാലെ 'കടുവ ഇപ്പോഴും ജീവനോടെയുണ്ട്' എന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിനെ ഉന്നംവെച്ച് പറഞ്ഞത്. ഇതിന് അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് ദിഗ് വിജയ സിങ്.ഒരു കാട്ടില്‍ ഒരു കടുവ മാത്രമേ ഉണ്ടാകൂ എന്നാണ് ദിഗ്വിജയ് സിംഗ് തിരിച്ചടിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ വികസനത്തില്‍ സിന്ധ്യ പക്ഷത്തിന് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നു. സിന്ധ്യ ക്യാംപിലെ 12 നേതാക്കള്‍ക്ക് ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയില്‍ ഇടം ലഭിച്ചു. ഇതോടെ 33 അംഗ മന്ത്രിസഭയില്‍ 14 പേരാണ് സിന്ധ്യയുടെ അനുയായികള്‍ ഉളളത്.മന്ത്രിസഭാ വികസനത്തിന് പിറകേ മാധ്യമങ്ങളോട് പ്രതികരിക്കവേ ടൈഗര്‍ സിന്താ ഹെ( കടുവ ജീവനോടെ ഉണ്ട്) എന്ന് സിന്ധ്യ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു സിന്ധ്യയുടെ പ്രതികരണം
'ഒരു കാട്ടില്‍ ഒരു കടുവ മാത്രമേ ഉണ്ടാവൂ' എന്നാണ് ദിഗ് വിജയ സിങിന്റെ മറുപടി. കടുവകളെ നിരോധിക്കാത്ത സമയത്തും താന്‍ എങ്ങനെയൊക്കെ വേട്ടയാടിയിരുന്നെന്നും സിങ് പറഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ് സിന്ധ്യയെ ഉദ്ദേശിച്ചായിരുന്നു ഈ പരാമര്‍ശം.
'കടുവയുടെ സ്വഭാവം അറിയാമല്ലോ, ഒരു കാട്ടില്‍ ഒരു കടുവ മാത്രമേ ജീവിക്കുള്ളു', എന്നും ദിഗ് വിജയ സിങ് ട്വീറ്റ് ചെയ്തു. വേട്ടയാടല്‍ നിരോധിക്കപ്പെട്ടിട്ടില്ലാതിരുന്ന കാലത്ത് താനും മാധവ റാവു സിന്ധ്യ( ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ്) യും കടുവ വേട്ടയ്ക്ക് പോകാറുണ്ടായിരുന്നു. ഇന്ദിരാ ജി വന്യജീവി സംരക്ഷണ നിയമം കൊണ്ടുവന്നതില്‍പ്പിനെ താന്‍ കടുവകളെ ക്യാമറ കൊണ്ട് ഷൂട്ട് ചെയ്യാന്‍ തുടങ്ങി.''
ശിവരാജ് സിംഗ് ചൗഹാനും ജ്യോതിരാദിത്യ സിന്ധ്യയും പരസ്പരം കടന്നാക്രമിക്കുന്ന ഒരു കൂട്ടം വീഡിയോകളും സിംഗ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ ആയിരുന്നപ്പോഴും സിന്ധ്യയും ദിഗ്വിജയ് സിംഗും തമ്മില്‍ നല്ല ബന്ധത്തില്‍ ആയിരുന്നില്ല. സിന്ധ്യയുടെ കടുവ പരാമര്‍ശത്തെ പരിഹസിച്ച് കമല്‍നാഥും രംഗത്ത് വന്നിട്ടുണ്ട്. ഏത് കടുവ, കടലാസ് കടുവയാണോ അതോ സര്‍ക്കസ് കടുവ ആണോ ജീവനോടെ ഉളളത് എന്നാണ് കമല്‍നാഥിന്റെ പരിഹാസം.
ചൗഹാന്‍ മന്ത്രിസഭയില്‍ വലിയ പ്രാതിനിധ്യമാണ് സിന്ധ്യ ക്യാമ്പിന് ലഭിച്ചിരിക്കുന്നത്. മന്ത്രിസഭാ വികസനത്തിന് ശേഷം കോണ്‍ഗ്രസിന് താന്‍ നല്‍കുന്ന മറുപടി എന്ന് പറഞ്ഞായിരുന്നു സിന്ധ്യ കടുവ പ്രയോഗം നടത്തിയത്. കടുവ ഇപ്പോഴും ജീവനോടെയുണ്ട് എന്ന് കമല്‍ നാഥിനെയും ദിഗ് വിജയ സിങിനെയും ഓര്‍മ്മിപ്പിക്കട്ടെ എന്നായിരുന്നു സിന്ധ്യ പറഞ്ഞത്.28 അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് മധ്യപ്രദേശില്‍ ബി.ജെ.പി മന്ത്രിസഭ വികസിപ്പിച്ചത്. ഇതില്‍ 12 ആളുകള്‍ സിന്ധ്യയ്ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് എത്തിയവരാണ്. 24 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിന്ധ്യയും കോണ്‍ഗ്രസും നേരിട്ടുള്ള വാക്പോരിലേക്ക് കടന്നിരിക്കുന്നത്.
"
https://www.facebook.com/Malayalivartha