കര്‍ണാടക മുഖ്യമന്ത്രി ക്വാറന്റീനില്‍
കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്, മുഖ്യമന്ത്രിയുടെ ആരോഗ്യം തൃപ്തികരമാണെങ്കിലും അദേഹം ക്വാറന്റീനില്‍ പോകാന്‍ തീരുമാനിച്ചുവെന്ന് അറിയിച്ചത്.
യെഡിയൂരപ്പയുടെ ഡ്രൈവര്‍ക്കും പാചകക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് അദേഹത്തിന്റെ ഔദ്യോഗിക വസതിയും അടച്ചു.
അദേഹത്തിന്റെ ഓഫീസിലെ നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍, ഇലക്ട്രീഷ്യന് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha