ഭാഷകൾ കടന്നു ആ നന്മ പ്രവർത്തി; സുപ്രിയയക്ക് ബോളിവുഡിൽ നിന്നും ആശംസകൾ; അനുഷ്ക ശര്‍മയും റിതേഷ് ദേശ്മുഖും പറഞ്ഞത് ഇങ്ങനെ
റോഡ് മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടിയ അന്ധനായ വൃദ്ധനെ കൈപിടിച്ച് മറുഭാഗത്ത് എത്തിക്കുന്ന സുപ്രിയയുടെ വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞിരുന്നു . മനുഷ്യത്വത്തിന്റെ വൈറലായ മുഖമായിരുന്നു അതെന്നും ഒരർത്ഥത്തിൽ പറയാൻ സാധിക്കും. റോഡ് മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടിയ അന്ധനായ വൃദ്ധനെ കൈപിടിച്ച് മറുഭാഗത്ത് എത്തിക്കുന്ന സുപ്രിയയുടെ വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ ബോളിവുഡ് താരങ്ങളായ അനുഷ്ക ശര്‍മയും റിതേഷ് ദേശ്മുഖും സുപ്രിയയെ അഭിനന്ദിച്ച് രംഗത്തെത്തി.
വൈറലായ വീഡിയോ പങ്കുവച്ചതിനൊപ്പമാണ് റിതേഷും അനുഷ്കയും സുപ്രിയയെ അഭിനന്ദിച്ച് കുറിച്ചതും. പ്രശസ്തരാകാനും മറ്റുള്ളവരെ കാണിക്കാനും വേണ്ടി സഹായം ചെയ്യുന്നവര്‍ സുപ്രിയയെ കണ്ടുപഠിക്കണമെന്നു പറയുകയാണ് ഇരുവരും. ചുറ്റും ക്യാമറകളില്ലാത്ത ദയാപൂര്‍ണമായ പ്രവൃത്തി. മനുഷ്യത്വത്തിലുള്ള വിശ്വാസം തിരിച്ചുവന്നു''- എന്നു പറഞ്ഞാണ് അനുഷ്ക വീഡിയോ പങ്കുവച്ചത്.ആരും കാണാതിരിക്കുമ്പോഴും സുപ്രിയയെപ്പോലെ ആകാനാണ് നമ്മളെല്ലാം ശ്രമിക്കേണ്ടതെന്നു പറഞ്ഞാണ് റിതേഷ് വീഡിയോ പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha