Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..

കോവിഡ് കാലത്ത് മറ്റൊരു കുതിരകച്ചവടത്തിനൊരുങ്ങി ബി.ജെ.പി; രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ നീക്കം; എം.എല്‍.എമാര്‍ക്ക് 15 കോടി വീതം വാഗ്ദാനം ചെയ്‌തെ അശോക് ഗെലോട്ട്

11 JULY 2020 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

കോവിഡ് ലോക്ഡൗണിന് തൊട്ട് മുമ്പ് മധ്യപ്രദേശില്‍ എം.എല്‍.എമാരെ ചാക്കിട്ടു പിടിച്ച ബി.ജെ.പി തന്ത്രം കോവിഡ് കാലത്തു തന്നെ വീണ്ടും പയറ്റുകയാണ്. ഇത്തവണ വേദി രാജസ്ഥാനാണെന്നു മാത്രം. കഴിഞ്ഞ മാസം രാജ്യസഭയിലേക്ക് ഒഴിവുന്ന സീറ്റിലേക്ക് തെരഞ്ഞെടുപ്പു നടന്ന സമയത്ത് ഇത്തരമൊരു ശ്രമം ബി.ജെ.പി നടത്തിയെങ്കിലും കോണ്‍ഗ്രസ് അതി ഫലപ്രദമായി നേരിട്ടിരുന്നു. ഇതിന് ഒരു മാസം പിന്നിടുന്നതിന് മുമ്പേ അടുത്ത കുതിരകച്ചവടത്തിന് ബി.ജെ.പി തയ്യാറെടുത്തത്. കോണ്‍ഗ്രസ് എംഎല്‍മാരെ കൂറുമാറ്റി, തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനായി ബിജെപി 15 കോടി രൂപ വീതം എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. മാരകമായ കൊറോണ വൈറസ് വ്യാപനം രാജ്യത്തെ വലയ്ക്കുമ്പോളും ബിജെപി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുകയാണെന്ന് ഗെലോട്ട് കുറ്റപ്പെടുത്തി. 15 കോടി രൂപ വരെ കൂറുമാറാനായി ബിജെപി എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ ജനങ്ങള്‍ക്കായി രാപ്പകലില്ലാതെ പണിയെടുക്കുമ്പോളാണ് ബിജെപി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലും ഈ വര്‍ഷം മധ്യപ്രദേശിലും ബി.ജെ.പി, കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിച്ചത് ചൂണ്ടിക്കാട്ടിയ അശോക് ഗെലോട്ട്, പണവും മറ്റ് വാഗ്ദാനങ്ങളും എം.എല്‍.എമാര്‍ക്ക് ബി.ജെ.പി നല്‍കിക്കൊണ്ടിരിക്കുകയാണെന്നു പറഞ്ഞു. ഇത് നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. 2014ല്‍ കേന്ദ്രത്തില്‍ അധികാരം കിട്ടിയത് മുതല്‍ അവര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഗോവയിലും മധ്യപ്രദേശിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമൊക്കെ. നാണമില്ലാത്ത ബിജെപിക്കാര്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഗുജറാത്തില്‍ ഏഴ് എംഎല്‍എമാരെ വാങ്ങി. രാജസ്ഥാനിലും അവര്‍ ഇതിനാണ് ശ്രമിച്ചത്. എന്നാല്‍ ഞങ്ങളവരെ തടഞ്ഞു. ഒരു പാഠം പഠിപ്പിച്ചു. അവര്‍ കുറേക്കാലത്തേയ്ക്ക് മറക്കാന്‍ സാധ്യതയില്ലാത്ത പാഠം. ജനങ്ങള്‍ എല്ലാ കാണുന്നുണ്ട്. ബിജെപിയുടെ അഹങ്കാരം അടുത്ത തിരഞ്ഞെടുപ്പില്‍ തീരും ഇന്ത്യയിലെ ജനങ്ങള്‍ ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കും ഗെലോട്ട് അഭിപ്രായപ്പെട്ടു.

ചീഫ് വിപ്പ് മഹേഷ് ജോഷി സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിനും രാജസ്ഥാന്‍ പോലീസിന്റെ ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ബി.ജെ.പി വിരണ്ടിരിക്കുകയാണെന്ന് മഹേഷ് ജോഷി അഭിപ്രായപ്പെട്ടു. ജോഷിയും ഡെപ്യൂട്ടി ചീഫ് വിപ്പ് മഹേന്ദ്ര ചൗധരിയും കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂറുമാറാന്‍ കിട്ടില്ലെന്നും ബിജെപി പദ്ധതി വിജയിക്കില്ലെന്നും പറഞ്ഞ് പ്രസ്താവനയിറക്കിയിരുന്നു. 24 എംഎല്‍എമാരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

200 അംഗ നിയമസഭയില്‍ 107 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. 12 സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയുമുണ്ട്. സി.പി.എമ്മിന്റേയും രാഷ്ട്രീയ ലോക് ദളിന്റേയും ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടേയും കൂടി അഞ്ച് എംഎല്‍എമാര്‍. രണ്ട് എംഎല്‍എമാരില്‍ ഒരാളായ ബല്‍വാന്‍ പൂനിയയെ സി.പി.എം അച്ചടക്ക ലംഘനത്തിന് ഒരു വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിക്ക് വിജയസാധ്യത ഇല്ലാതിരുന്നിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതിനെ തുടര്‍ന്നാണ് സിപിഎം പൂനിയയ്‌ക്കെതിരെ നടപടി എടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (9 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (13 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (29 minutes ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (33 minutes ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (34 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (35 minutes ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (37 minutes ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (44 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (51 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (58 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (1 hour ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (1 hour ago)

Malayali Vartha Recommends