അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് രോഗം സ്ഥിരീകരിച്ചു; . ഇരുവർക്കും ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും താരം ട്വിറ്ററിൽ
നടൻ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇരുവരെയും മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരങ്ങളുടെ കുടുംബാംഗങ്ങളുടെയും ജോലിക്കാരുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇരുവർക്കും ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അഭിഷേക് ബച്ചൻ ട്വിറ്ററിൽ കുറിച്ചു.
അഭിഷേകിന്റെ ഭാര്യയും സിനിമാ താരവുമായ ഐശ്വര്യ റായ് ബച്ചൻ ഉൾപ്പടെ ബച്ചൻ കുടുംബാംഗങ്ങൾ കോവിഡ് ടെസ്റ്റിന് വിധേയരായിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കുടുംബാംഗങ്ങൾ പരിശോധനക്ക് വിധേയരായി ഫലം കാത്തിരിക്കുകയാണെന്നും അമിതാഭ് ബച്ചന്റെ ട്വീറ്റിൽ പറയുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ താനുമായി ഇടപഴകിയവർ പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ബച്ചൻ ചികിത്സയിലുള്ളത്. രണ്ടുപേർക്കും ചെറിയരീതിയിൽ രോഗലക്ഷണമുണ്ടെന്നും അഭിഷേക് ബച്ചൻ ട്വീറ്റ് ചെയ്തു. ആരും പേടിക്കേണ്ടെന്നും അദ്ദേഹം കുറിച്ചു.
https://www.facebook.com/Malayalivartha