കോൺഗ്രസ്സിന് അടി പതറുന്നു; സിന്ധ്യക്ക് പിന്നാലെ സച്ചിനും ബിജെപി പാളയത്തിലേക്ക്?

മധ്യപ്രദേശില് കോണ്ഗ്രസ് സര്ക്കാരിനെ താഴെയിറക്കി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില് ചേർന്നിട്ട് മാസങ്ങള് മാത്രമേ ആയിട്ടുള്ളു. കോൺഗ്രസ്സിന് ഏറ്റ വലിയൊരു തിരിച്ചടിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ കൊഴിഞ്ഞുപോക്ക്. തികച്ചും അപ്രതീക്ഷിതമായിരുന്നു അത്. ഇപ്പോഴിതാ സമാന പ്രതിസന്ധികളിലേക്ക് കടന്നിരിക്കുകയാണ് രാജസ്ഥാന് കോണ്ഗ്രസും. മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും തമ്മില് ഉടലെടുത്ത തര്ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമാണ് രാജസ്ഥാന് കോണ്ഗ്രസിനെ പ്രതിസന്ധിയിലാക്ക്കിയിരിക്കുന്നത്. അതിനിടെ, സച്ചിന് പൈലറ്റ് ബിജെപിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്ത്തകളും പുറത്തുവരുന്നുണ്ട്.
രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തന്റെ വിശ്വസ്തരായ എം എൽ എമാർക്കൊപ്പം ഡൽഹിയിലെത്തിയതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ നേരത്തേ തന്നെ അഭിപ്രായഭിന്നതകളുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞദിവസം കോൺഗ്രസിന്റെ മുതിർന്ന നേതാവ് അഹമ്മദ് പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയിൽ സച്ചിൻ വ്യക്തമാക്കിയിരുന്നു. സച്ചിൻ പൈലറ്റ് ഇന്നുതന്നെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയേക്കും എന്നും റിപ്പോർട്ടുണ്ട്. തനിക്കൊപ്പം 23 എം എൽഎമാരുണ്ടെന്നാണ് സച്ചിന്റെ അവകാശവാദം.
അധികാരം പിടിച്ചെടുക്കാൻ ബി ജെ പി ശ്രമിക്കുന്നതായും എം എൽ എമാർക്ക് 15 കോടി രൂപയും ചിലർക്ക് മറ്റുസഹായങ്ങളും വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തിയത്. ഇതിനിടെ സച്ചിൻ പൈലറ്റ് ഉൾപ്പടെയുള്ള ഇരുപതിലധികം എം എൽ എമാർ ബി ജെ പിയിൽ ചേരുന്നു എന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്. ഇതിനോട് പാർട്ടി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.എ ന്നാൽ സംസ്ഥാനത്ത് വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നും നേതാക്കൾ തമ്മിലുളള ചെറിയ തർക്കങ്ങൾ മാത്രമാണെന്നുമാണ് പാർട്ടിനേതാക്കൾ പറയുന്നത്. എല്ലാവരെയും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും അവർ പറയുന്നു.
ലോക്ഡൗണ് സയമത്ത് സമാന്തരമായി സച്ചിന് പൈലറ്റ് ബിജെപി നേതൃത്വവുമായി ചര്ച്ചകള് നടത്തിയിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. എന്നാല് പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നല്കാമെന്ന ഓഫര് ബിജെപി മുന്നോട്ടുവെച്ചിട്ടില്ല. പൈലറ്റിനൊപ്പം ചില എംഎല്‌എമാരും ബിജെപിയോട് സംസാരിച്ചതിന്റെ കൂടുതല് വിവരങ്ങള് വാര്ത്താ ഏജന്സിയായ എഎന്‌ഐ പുറത്തുവിട്ടു. സര്ക്കാരിനെ അട്ടിമറിക്കാനുള്ള കരാറില് ഇരുവരും എത്തിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. സച്ചിന് പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യാനും ബിജെപി മുതിര്ന്നേക്കുമെന്നാണ് സൂചന. കാരണം, ഗെലോട്ട് സര്ക്കാരിനെ ഏത് വിധേനയും താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
രാജസ്ഥാന്‍ നിയമസഭയിൽ 200-ല്‍ 107 സീറ്റുകള്‍ കോണ്‍ഗ്രസിനാണ്. 12 സ്വതന്ത്രന്മാരുടെ പിന്തുണയും രാഷ്ട്രീയ ലോക് ദള്‍, സിപിഎം, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള അഞ്ച് എംഎല്‍എമാരുടെ പിന്തുണയും കോണ്‍ഗ്രസിനാണ്.
https://www.facebook.com/Malayalivartha


























