Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കോൺഗ്രസ്സിന് അടിപതറുന്നു! മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എം.എൽ.എകൂടി ബി.ജെ.പിയിൽ ചേർന്നു

12 JULY 2020 08:50 PM IST
മലയാളി വാര്‍ത്ത

മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എം.എൽ.എകൂടി ബി.ജെ.പിയിൽ ചേർന്നു. പ്രധ്യുമൻ സിങ് ലോധിയാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ചാത്തർപൂർ ജില്ലയിലെ ബഡാമൽഹിറ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്. ബി.ജെ.പി സംസ്ഥാന ആസ്ഥാനത്ത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ സാന്നിധ്യത്തിലാണ് അംഗത്വം എടുത്തത്.

‘ശനിയാഴ്ച ഞാൻ എം.എൽ.എ സ്ഥാനം രാജിവെച്ചു. അത് സ്വീകരിക്കുകയും ചെയ്തു. എന്‍റെ മണ്ഡലത്തിൽ ബി.ജെ.പിക്ക് മാത്രമേ വളക്കൂറുള്ളൂ എന്നും ലോധി വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് അംഗബലം 91 ആയി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യ 22 എം.എൽ.എമാർക്കൊപ്പം ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു. അതോടെ കമൽനാഥിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രി സഭ താഴെ വീണിരുന്നു. തുടർന്ന് മാർച്ച് 23ന് ചൗഹാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

അതേസമയം രാഷ്ട്രീയ പ്രതിസന്ധി ശക്തമായ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത് എംഎല്‍എമാരുടെ യോഗം വിളിച്ചു. അദ്ദേഹത്തിന്റെ വസതിയില്‍ രാത്രി ഒന്‍പത് മണിക്കാണ് യോഗം. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഒരുവിഭാഗം എംഎല്‍എമാരുമായി ഡല്‍ഹിയില്‍ എത്തിയതിനെ തുടര്‍ന്നാണ് രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് തിരി കൊളുത്തിയത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് സമന്‍സ് അയച്ചതാണ് സച്ചിന്‍ പൈലറ്റിന്റെ പെട്ടന്നുള്ള നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് സച്ചിന്‍ പൈലറ്റിനോട് ജയ്പുര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 120ബി (ക്രിമിനല്‍ ഗൂഡാലോചന) പ്രകാരമുള്ള സമന്‍സില്‍ പൈലറ്റ് അസ്വസ്ഥനാണെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇത് എല്ലാ പരിധികളും ലംഘിക്കുന്നതാണെന്ന് സച്ചിന്‍ പൈലറ്റ് പക്ഷം വിലയിരുത്തുന്നത്. രാജസ്ഥാന്‍ എടിഎസും എസ്ഒജിയുമാണ് ഉപമുഖ്യമന്ത്രി കൂടിയായ പൈലറ്റിനെതിരെ സമന്‍സ് അയച്ചിരിക്കുന്നത്. ഇതു പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് കാരണമായി. സച്ചിന്‍ പൈലറ്റിനെ ചോദ്യംചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചതില്‍ സോണിയയും രാഹുല്‍ ഗാന്ധിയെയും സ്ഥിതിഗതികള്‍ ആരാഞ്ഞിട്ടുണ്ട്. മധ്യപ്രദേശില്‍ സംഭവിച്ച സാഹചര്യം വീണ്ടും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നും പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചു.

സംഭവത്തില്‍ തനിക്കും ചോദ്യം ചെയ്യലിന് സമന്‍സ് ലഭിച്ചിട്ടുണ്ടെന്നും സഹകരിക്കേണ്ടത് അവരുടെ കടമയാണെന്നും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി. ആരും നിയമത്തിന് അതീതരല്ലെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തന്റെ വിശ്വസ്തരായ എം എൽ എമാർക്കൊപ്പം ഡൽഹിയിലെത്തിയതായാണ് റിപ്പോർട്ട്. സച്ചിൻ പൈലറ്റ് ഇന്നുതന്നെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയേക്കും എന്നും റിപ്പോർട്ടുണ്ട്. തനിക്കൊപ്പം 23 എം എൽഎമാരുണ്ടെന്നാണ് സച്ചിന്റെ അവകാശവാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (9 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (18 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (27 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (31 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (37 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (46 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (51 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (52 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends