കനത്തമഴയില്‍ ഗന്ധക് നദിയുടെ ജലനിരപ്പ് ഉയര്‍ന്നു... 29 ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത പാലം തകര്‍ന്ന് ഒലിച്ചുപോയി

ബീഹാറില്‍ കനത്ത മഴയെത്തുടര്‍ന്ന് 29 ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത പാലം തകര്‍ന്ന് ഒലിച്ചുപോയി. കനത്തമഴയില്‍ ഗന്ധക് നദിയുടെ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് നദിയുടെ കുറുകെ സ്ഥാപിച്ച ഗോപാല്‍ഗഞ്ചിലെ സത്തര്‍ഘട്ട് പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പാലം ഒലിച്ചുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കഴിഞ്ഞ മാസമാണ് ഈ പാലം മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തത്. 263 കോടി രൂപ ചിലവഴിച്ചാണ് പാലം നിര്‍മിച്ചത്. പാലവുമായി റോഡിനെ ബന്ധിപ്പിക്കുന്ന കലുങ്കുകള്‍ക്ക് ജലനിരപ്പ് വര്‍ധിക്കുന്നതിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാത്തതിലാണ് പാലം തകരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
വടക്കന്‍ ബീഹാറിലെ പല ജില്ലകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് ഇന്ന് തകര്‍ന്നത്. ഗോപാല്‍ഗഞ്ച്, കിഴക്കന്‍ ചമ്ബാരന്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 1.4 കിലോമീറ്റര്‍ നീളമുണ്ട്. ജൂണ്‍ 16നാണ് ഇതിന്റെ ഉല്‍ഘാടനം കഴിഞ്ഞത്. പാലം തകര്‍ന്നതോടെ നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിര്‍മാണ കമ്ബനിയിലെ എഞ്ചിനിയര്‍മാരുടെ സംഘവും ഇന്നലെ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
https://www.facebook.com/Malayalivartha























